Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.മാണിയുടെ മരണം: ബാർ കോഴക്കേസ് തുടർനടപടികൾ വിജിലൻസ് കോടതി അവസാനിപ്പിച്ചു

കെ.എം.മാണിയുടെ മരണം: ബാർ കോഴക്കേസ് തുടർനടപടികൾ വിജിലൻസ് കോടതി അവസാനിപ്പിച്ചു

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിന്റെ തുടർ നടപടികൾ തിരുവനന്തപുരം വിജിലൻസ് ജഡ്ജി സ്‌നേഹലത അവസാനിപ്പിച്ചു. കെ.എം.മാണി മരണപ്പെട്ടതിനാൽ കേസ് ഫയലിൽ നിന്ന് കുറവ് ചെയ്യണമെന്ന് കാണിച്ച് വിജിലൻസ് സമർപ്പിച്ച ഹർജി അനുവദിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. കെ.എം.മാണിയുടെ മരണ സർട്ടിക്കറ്റും ഹർജിക്കൊപ്പം വിജിലൻസ് കോടതിയിൽ ഹാജരാക്കി.

സംസ്ഥാനത്ത് പൂട്ടിയ 418 ബാറുകൾ തുറക്കാൻ 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് 2 കോടി രൂപ മാണി കൈപ്പറ്റിയെന്നാണ് കേസ്. കേസ് എഴുതിത്ത്ത്തള്ളിയ വിജിലൻസ് റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ആയതിന് 2018 ലെ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം വകുപ്പ് 17 എ പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി തേടാനും മുൻ ജഡ്ജി റ്റി.അജിത്കുമാർ ഉത്തരവിട്ടിരുന്നു. തുടരന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് മാണി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഗവർണ്ണർ പി.സദാശിവം അനുമതി നൽകിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP