Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനെ പടിയടച്ചു പിണ്ഡം വച്ച് അഭിഭാഷകർ; ബാർ കൗൺസിൽ ചെയർമാനാകാൻ കണ്ടുവച്ച മഞ്ചേരി ശ്രീധരൻ നായർ ആദ്യ റൗണ്ടിൽ പുറത്തായതിൽ സിപിഎമ്മിന് കടുത്ത നിരാശ

ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനെ പടിയടച്ചു പിണ്ഡം വച്ച് അഭിഭാഷകർ; ബാർ കൗൺസിൽ ചെയർമാനാകാൻ കണ്ടുവച്ച മഞ്ചേരി ശ്രീധരൻ നായർ ആദ്യ റൗണ്ടിൽ പുറത്തായതിൽ സിപിഎമ്മിന് കടുത്ത നിരാശ

മലപ്പുറം : ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) സി. ശ്രീധരൻ നായർക്കു കനത്ത പരാജയം. സിമ്മിന് ശ്രീധരൻ നായറുടെ തോൽവി കനത്ത തിരിച്ചടിയായി. മുൻധനമന്ത്രി ടി. ശിവദാസമേനോന്റെ മരുമകനും ബാർകൗൺസിൽ മുൻ ചെയർമാനുമായ ശ്രീധരൻനായർക്ക്319 വോട്ട് മാത്രമാണു ലഭിച്ചത്. ആദ്യ റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്തു. അഭിഭാഷകർ ഒന്നടങ്കം ഡി.ജി.പിയെ പടിയടച്ച് പിണ്ഡം വയ്ക്കുകയാണുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ശ്രീധരൻ നായരെ ബാർ കൗൺസിൽ ചെയർമാനാക്കാനായിരുന്നു സിപിഎമ്മിന്റെ നീക്കം.

അഭിഭാഷക പ്രാഗത്ഭ്യത്തിനു പുറമേ മുന്മന്ത്രി ശിവദാസൻ നായരുടെ മരുമകൻ സ്ഥാനവും ലാവ്ലിൻ കേസിൽ എം.കെ. ദാമോദരന്റെ സഹായിയായി പ്രവർത്തിച്ചതുമാണു ശ്രീധരൻ നായരെ ഡി.ജി.പി. സ്ഥാനത്തെത്തിച്ചത്. ഡി.ജി.പിയായി ചുമതലയേറ്റു മാസങ്ങൾക്കകം അഞ്ചുകോടി രൂപയുടെ ബാങ്ക് വായ്പാത്തട്ടിപ്പിൽ ശ്രീധരൻ നായരെ പ്രതിയാക്കി ആരോപണം വന്നെങ്കിലും പിന്നീട് ഒത്തുതീർന്നു. നിലമ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭൂമി ഭരണസമിതി അറിയാതെ വായ്പയെടുത്ത് അഞ്ചുകോടി രൂപ തട്ടിയെന്ന പരാതിയിൽ 2016ലാണു ശ്രീധരൻ നായർക്കെതിരേ കേസെടുക്കാൻ കോഴിക്കോട് ജുഡീഷ്യൽ മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ഭരണസമിതി അംഗമായ നിലമ്പൂർ സ്വദേശി ഡോ. കെ.ആർ. വാസുദേവന്റെ ഹർജിയിലായിരുന്നു നടപടി. തട്ടിപ്പുകേസിൽ ഉൾപ്പെട്ട ഡി.ജി.പിയെ മാറ്റണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കേസിൽ കഴിമ്പില്ലെന്നു കണ്ടെത്തി.

638 വോട്ടായിരുന്നു 25 അംഗ ബാർകൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെടാൻ വേണ്ടിയിരുന്നത്.
3000 വോട്ടുകളുള്ള ഹെക്കോടതിയിൽനിന്ന് 12 വോട്ട് മാത്രമാണു പ്രോസിക്യൂഷൻ ഡയറക്ടറായ ശ്രീധരൻ നായർക്കു ലഭിച്ചത്. ഏകദേശം 140 പ്രോസിക്യൂട്ടർമാർ ഹൈക്കോടതിയിലുണ്ട്. ഇതിൽ 40 പേർ ശ്രീധരൻ നായരെ സഹായിക്കാനായി ഡി.ജി.പി. ഓഫീസിലാണു പ്രവർത്തിക്കുന്നത്. ഇവരുടെ വോട്ടുപോലും ഡി.ജി.പിക്കു ലഭിച്ചില്ല. 21,000 അഭിഭാഷകരാണു ബാർ കൗൺസിലിലുള്ളത്. സിപിഎം. അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ (ഐലു) അംഗങ്ങളും ശ്രീധരൻ നായർക്ക് വോട്ട് ചെയ്തില്ലെന്നാണു സൂചന.

മലപ്പുറം: ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ(ഡി.ജി.പി) തസ്തികയിലെ ഭാരിച്ച ചുമതലകൾ കാരണം ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിട്ടുകണ്ട് വേട്ടഭ്യർഥിക്കാൻ സമയം ലഭിച്ചില്ലെന്നു സി. ശ്രീധരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പു സമയം ഹെക്കോടതിയിൽ തിരക്കായിരുന്നു. അടുത്ത സുഹൃത്തുകളോടുപോലും നേരിട്ട് വോട്ടഭ്യർഥിക്കാൻ സാധിച്ചില്ല.
കഴിഞ്ഞതവണ താൻ മത്സരിച്ചപ്പോൾ സഹായിച്ചിരുന്നവർ ഇത്തവണ മഞ്ചേരിയിൽനിന്നും കോൺഗ്രസ്, മുസ്ലിം ലീഗ് പ്രതിനിധികളായി മത്സരരംഗത്തിറങ്ങുകയും ചെയ്തു. കഴിഞ്ഞ തവണ മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള വോട്ടുകൾ തനിക്കു നൽകാൻ തീരുമാനമുണ്ടായിരുന്നെങ്കിലും മലപ്പുറം ജില്ലയിൽനിന്നുള്ളത് മാത്രമാണു ലഭിച്ചത്.

ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ അംഗങ്ങളായ 10 പേർ വിജയിച്ചു. എൻ മനോജ്കുമാർ, എൻ നാഗരാജ്, അജിതൻനമ്പൂതിരി, ചെറിയാൻ ഗീവർഗീസ്, പ്രമോദ് പള്ളിച്ചൽ, ഷറഫുദ്ദീൻ, കെ ബി മോഹൻദാസ്, ഇ ഷാനവാസ് ഖാൻ, കെ കെ നാസർ, കെ എൻ അനിൽകുമാർ എന്നീ അഭിഭാഷകരാണ് വിജയിച്ചത്. വിജയിക്കാനാവശ്യമായ ക്വാട്ടയായ 663 വോട്ട് നേടിയാണ് ആദ്യ ഏഴുപേർ വിജയിച്ചത്. കഴിഞ്ഞ കൗൺസിലിൽ ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ അംഗങ്ങളായ എട്ടുപേരാണ് ഉണ്ടായിരുന്നത്.

മറ്റു സ്ഥാനാഥികൾ: രാജേഷ് വിജയൻ, രത്‌നാകരൻ, ആനയറ ഷാജി, സുദർശനകുമാർ, സജീവ് ബാബു (ഓൾ ഇന്ത്യാ ലോയേഴ്‌സ് കോൺഗ്രസ്) , കെ പി ജയചന്ദ്രൻ, മൊയ്തീൻ (എഎഎൽ), രാജ്കുമാർ, ശ്രീപ്രകാശ് (അഭിഭാഷക പരിഷത്ത്), ജോസഫ് ജോൺ (കെഎൽസി), മുഹമ്മദ് ഷാ (കെഎൽഎഫ്), സന്തോഷ്‌കുമാർ, ശ്രീനാഥ് ഗിരീഷ്, രാമൻകുട്ടി, ടി എസ് അജിത്ത് (സ്വതന്ത്രർ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP