Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിനെതിരെ കേസ് വാദിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയ്ക്കും മകനും നേട്ടം; ദണ്ഡപാണി ഔദ്യോഗിക പദവി ഉപയോഗിക്കുന്നുവെന്ന് ആരോപണം; ബാർ കൗൺസിൽ വിശദീകരണം തേടി

സർക്കാരിനെതിരെ കേസ് വാദിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയ്ക്കും മകനും നേട്ടം; ദണ്ഡപാണി ഔദ്യോഗിക പദവി ഉപയോഗിക്കുന്നുവെന്ന് ആരോപണം; ബാർ കൗൺസിൽ വിശദീകരണം തേടി

കൊച്ചി: ഭാര്യയ്ക്കും മകനും നടത്തുന്ന കേസുകളിൽ സർക്കാർ വാദത്തിൽ സംശയങ്ങളുയർത്തി അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്ക് ബാർ കൗൺസിലിൽ നോട്ടീസ് അയച്ചു. ദണ്ഡപാണിയുടെ ഭാര്യ സുമതി ദണ്ഡപാണി, മകൻ മില്ലു ദണ്ഡപാണി എന്നിവരുടെ കേസുകളിൽ സർക്കാർ വാദം ദുർബ്ബലമാകുന്നുവെന്നാണ് പരാതി. അഡ്വക്കേറ്റ് ജനറലെന്ന ദണ്ഡപാണിയുടെ പദവി ദുരുപയോഗം ചെയ്ത് ഭാര്യയും മകനും നേട്ടമുണ്ടാക്കുന്നുവെന്നാണ് പരാതി.

കൊച്ചിയിലെ ചില അഭിഭാഷകരാണ് ബാർ കൗൺസിലിന് പരാതി നൽകിയത്. ദണ്ഡപാണിയുടെ ബന്ധുകൾ ഉൾപ്പെടുന്ന ദണ്ഡപാണി അസോസിയേറ്റ്‌സ് നടത്തുന്ന കേസുകളിൽ അഡ്വ. ജനറൽ എന്ന നിലയിൽ ഇടപെടുന്നു എന്നതാണ് പരാതി. ക്രിമിനൽ കേസുകളിൽ പ്രാഗൽഭ്യം ഇല്ലാതിരുന്നിട്ടു പോലും സുമതിയും മില്ലുവും ഹാജരാകുന്ന കേസുകളിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യയ്ക്കും മകനുമായി സർക്കാർ അഭിഭാഷകർ കണ്ണടയ്ക്കുന്നുവെന്നാണ് പരാതി.

സർക്കാരുമയി ബന്ധപ്പെട്ട നിരവധി കേസുകളിൽ എതിർ കക്ഷികൾക്ക് വേണ്ടി ഇവർ ഹാജരാകുന്നത് നേരത്തെ വിവാദമായിരുന്നു. ഇവർ ഹാജരായാൽ അനുകൂല വിധി ഉണ്ടാകുമെന്ന പൊതു ധാരണ ഹൈക്കോടതിയിൽ ഉണ്ട്. ഇതെല്ലാം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പരാതിയിൽ വിശദ മറുപടി നൽകാനാണ് ബാർ കൗൺസിൽ ദണ്ഡപാണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമെങ്കിൽ നടപടികൾ ബാർ കൗൺസിൽ അവസാനിപ്പിക്കും. അല്ലാത്ത പക്ഷം അഡ്വക്കേറ്റ് ജനറലിനെതിരെ നടപടി എടുക്കും. അച്ചടക്ക സമിതിയാകും തീരുമാനം എടുക്കുക.

അതിനിടെ അഡ്വക്കറ്റേ ജനറലിന്റെ കുടുംബം സർക്കാരിനെതിരായ കേസുകളിൽ കോടതിയിൽ ഹാജരാകുന്നതിനെ ബാർ കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും എതിർക്കുകയാണ്. ധാർമികതയുടെ പ്രശ്‌നം ഇതിലുണ്ടെന്നാണ് അവരുടെ അഭിപ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP