Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാറുടമകൾ രണ്ടിൽ ഒന്നറിയാൻ ഉറച്ചു തന്നെ! മദ്യനയത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; അട്ടിമറിക്ക് മന്ത്രിമാർ കൂട്ടു നിൽക്കുന്നെന്ന ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

ബാറുടമകൾ രണ്ടിൽ ഒന്നറിയാൻ ഉറച്ചു തന്നെ! മദ്യനയത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; അട്ടിമറിക്ക് മന്ത്രിമാർ കൂട്ടു നിൽക്കുന്നെന്ന ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ മദ്യനയം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഉറപ്പായതോടെ ബാർ ഉടമകൾ കോടതിയെ സമീപിക്കാൻ തന്നെ തീരുമാനിച്ചു. ഹൈക്കോടതി കൈവിട്ട സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ബാർ ഉടമകളുടെ തീരുമാനം. സംസ്ഥാന മദ്യനയത്തിനെതിരെ ബാർ ഉടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ബാറുകൾ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് അപ്പീൽ നൽകിയത്. സംസ്ഥാനത്തെ 312 ബാറുകൾ പന്ത്രണ്ടാം തീയതിയോടെ പൂട്ടണമെന്നാണ് സർക്കാർ തീരുമാനം.

തീരുമാനമെത്തിരെ ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ചെയ്തില്ല. ഇതേത്തുടർന്നാണ് ബാർ ഉടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവായതിനാൽ അന്തിമ ഉത്തരവ് വരും വരെ പ്രവർത്തനാനുമതി നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്.

ബിയർ പാർലറുകളും ഫൈവ് സ്റ്റാർ ബാറുകളും പൂട്ടേണ്ടെന്ന സർക്കാർ തീരുമാനത്തിൽ വിവേചനമുണ്ടെന്നും ബാറുടമകൾ ആരോപിക്കുന്നു. അതിനിടെ സർക്കാരിന്റെ മദ്യനയം അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചില മന്ത്രിമാരും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. മദ്യനയത്തെക്കുറിച്ച് സ്വന്തം മന്ത്രിസഭാംഗങ്ങളേയോ ഘടകകക്ഷികളേയോ പോലും ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകുന്നില്ലെന്നും പിന്നെയെങ്ങനെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ തെളിവാണ് മദ്യനയത്തിനെതിരെ മന്ത്രിമാരായ കെ.എം മാണിയും കെ.ബാബുവും ഷിബു ബേബി ജോണും നടത്തിയ പരസ്യ പ്രതികരണങ്ങൾ. പന്ന്യൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP