Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറണാകുളം ജില്ലയിലെ പോത്താനിക്കാട് പഞ്ചായത്തിന് ബാർ നഷ്ടപ്പെട്ടത് 87 പേരുടെ കുറവ് കൊണ്ട് മാത്രം; കേരളത്തിൽ ബാറിന്റെ യോഗമില്ലാത്തത് 12 പഞ്ചായത്തുകൾക്ക് മാത്രം; 929 ഗ്രാമ പഞ്ചായത്തുകളിലും ബാറുകൾ ഉടനെത്തും

എറണാകുളം ജില്ലയിലെ പോത്താനിക്കാട് പഞ്ചായത്തിന് ബാർ നഷ്ടപ്പെട്ടത് 87 പേരുടെ കുറവ് കൊണ്ട് മാത്രം; കേരളത്തിൽ ബാറിന്റെ യോഗമില്ലാത്തത് 12 പഞ്ചായത്തുകൾക്ക് മാത്രം; 929 ഗ്രാമ പഞ്ചായത്തുകളിലും ബാറുകൾ ഉടനെത്തും

തിരുവനന്തപുരം: വെറും 87 പേരുടെ കുറവ് കാരണമാണ് എരണാകുളം ജില്ലയിലെ പോത്താനിക്കാട് പഞ്ചായത്തിന് ബാർ നഷ്ടമായത്. അത് പോലെ അതിരപ്പള്ളിക്ക് ബാർ നഷ്ടമായത് 31 പേരുടെ മാത്രം കുറവ് കൊണ്ടായിരുന്നു. എന്നാൽ, വിനോദ സഞ്ചാരമേഖലയായി പ്രഖ്യാപിച്ചതിനാൽ അതിരപ്പള്ളിയിൽ ഒരു ബാർ പ്രവർത്തിക്കുന്നുണ്ട്.

പതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകളിൽ ബാർ അനുവദിക്കാമെന്ന മദ്യനയം നടപ്പാക്കുമ്പോൾ എണ്ണം തികയാത്തതിനാൽ ഒഴിവാകുന്നത് വെറും പന്ത്രണ്ട് ബാറുകൾ മാത്രമാണ്. ബാക്കിയുള്ള 929 പഞ്ചായത്തുകളിലും പുതിയ ബാറുകൾ മദ്യാപാനികൾക്ക് സന്തോഷകരമായി ആരംഭിക്കും.

കണ്ണൂർ ജില്ലയിലെ മലപ്പട്ടം (9653), വളപട്ടണം (8370), പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി (8370), തൃശൂർ ജില്ലയിലെ അതിരപ്പിള്ളി (9969), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (9913), ഇടുക്കി ജില്ലയിലെ വട്ടവട (5102), ആലക്കോട് (9855), കോട്ടയം ജില്ലയിലെ തലനാട് (7337), മൂന്നിലവ് (9065), ആലപ്പുഴ ജില്ലയിലെ പെരുമ്പളം (9678), മുട്ടാർ (9864), പത്തനംതിട്ട ജില്ലയിലെ തുമ്പമൺ (8160) എന്നിവിടങ്ങളിൽ മാത്രമാണു ബാറിനു വിലക്കുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരമാണ് പഞ്ചായത്തുകളിലെ ആളുകളുടെ എണ്ണം കണക്കാക്കിയത്. അതേ സമയം വളരെക്കുറച്ച് എണ്ണം ആളുകൾ മാത്രം വെത്യാസം വരുന്ന പഞ്ചായത്തുകളിൽ പുതിയ കണക്കെടുപ്പു നടത്തണമെന്നും ആവശ്യമുയർന്നേക്കാം. എണ്ണത്തിന്റെ ചെറിയ വ്യത്യാസത്തിന് ബാർ നഷ്ട്‌പ്പെടുത്താൻ ബാറുടമകളും മദ്യാപാനികളും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP