Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഡിജെഎസിന് മടുത്തു വയ്യ! സ്ഥാനമാനങ്ങളുമില്ല അംഗീകാരവുമില്ല; കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ നിന്ന് വിട്ടുനിൽക്കും; കണ്ണന്താനത്തിനുള്ള സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കില്ല; തൽക്കാലം എൻഡിഎ വിടേണ്ടെന്നും തീരുമാനം

ബിഡിജെഎസിന് മടുത്തു വയ്യ! സ്ഥാനമാനങ്ങളുമില്ല അംഗീകാരവുമില്ല; കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ നിന്ന് വിട്ടുനിൽക്കും; കണ്ണന്താനത്തിനുള്ള സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കില്ല; തൽക്കാലം എൻഡിഎ വിടേണ്ടെന്നും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബിജെപി ദേശീയ നേതൃത്വം പലപ്പോഴായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാണ് ബിഡിജെഎസിന്റെ പരാതി.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്ഥാനമാനങ്ങൾ വേണമെന്ന് ബിഡിജെഎസ് കേന്ദ്ര സംസ്ഥാന ബിജെപി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ബിജെപി തീരുമാനമെടുക്കാത്തതാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. എൻഡിഎ എന്ന പരിഗണന ബിജെപി നൽകുന്നില്ലെന്നും പാർട്ടിക്ക പരാതിയുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽനിന്ന് വിട്ടുനിൽക്കാൻ ബിഡിജെഎസിന്റെ തീരുമാനം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നൽകുന്ന സ്വീകരണ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുമായി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം എൻഡിഎ മുന്നണിയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകില്ല.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിലപാടെടുക്കാമെന്നും ബിഡിജെഎസ് തീരൂമാനമെടുത്തു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചർച്ചയിൽ പങ്കെടുപ്പിക്കാത്തതിനെ തുടർന്നാണ് യാത്രയിൽ നിന്ന് വിട്ടുനിൽക്കാൻ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി നൽകിയ സ്വീകരണങ്ങളിൽ ബിഡിജെഎസിനെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇനിയുള്ള സ്വീകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതേത്തുടർന്ന് എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP