Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും; ബിഡിജെഎസ് എൻഡിഎ വിട്ടുപോകില്ല; ചിലർ പരത്തുന്നത് അഭ്യൂഹങ്ങൾ മാത്രമെന്നും കുമ്മനം രാജശേഖരൻ

പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും; ബിഡിജെഎസ് എൻഡിഎ വിട്ടുപോകില്ല; ചിലർ പരത്തുന്നത് അഭ്യൂഹങ്ങൾ മാത്രമെന്നും കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ബിഡിജെഎസ് എൻഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും.ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചെങ്ങന്നൂരിൽ അറിയിച്ചു.

കേന്ദ്രപദ്ധതികളെപ്പറ്റി വ്യാജ പ്രചരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. ഇത് മറികടക്കാനുള്ള ശ്രമം ബിജെപി പ്രവർത്തകർ നടത്തണം. ഇതിനായി വീടുകൾ കയറിയുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ദളിതർ, പിന്നാക്കക്കാർ, പട്ടികജാതി-പട്ടിക വിഭാഗം, സ്ത്രീകൾ, പെൺകുട്ടികൾ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, വിരമിച്ചയാൾക്കാർ, രോഗബാധിതർ, ഭിന്നശേഷിക്കാർ, ദിവ്യാംഗർ, ഭവന രഹിതർ, വൈദ്യുതി- പാചക വാതകം ഇല്ലാത്തവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം കിട്ടുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. എന്നാൽ ഇവയൊന്നും ജനങ്ങളിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് ഇവയുടെ പ്രയോജനം കിട്ടാൻ ആവശ്യമായ നടപടികൾ പ്രവർത്തകർ ആവിഷ്‌കരിക്കണം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കുറിച്ചുള്ള ശില്പശാല ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം രാജശേഖരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP