Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗജന്യമായി കട്ടിൽ കിട്ടിയപ്പോൾ കിടക്കാൻ ഭയം; എപ്പോൾ വേണമെങ്കിലും ഒടിഞ്ഞുവീഴാവുന്ന കട്ടിൽ തിരിച്ചുനൽകുന്നവരുടെ എണ്ണം കൂടിയതോടെ തലയിൽ മുണ്ടിട്ട് നെല്ലിക്കുഴി പഞ്ചായത്ത് അംഗങ്ങൾ

സൗജന്യമായി കട്ടിൽ കിട്ടിയപ്പോൾ കിടക്കാൻ ഭയം; എപ്പോൾ വേണമെങ്കിലും ഒടിഞ്ഞുവീഴാവുന്ന കട്ടിൽ തിരിച്ചുനൽകുന്നവരുടെ എണ്ണം കൂടിയതോടെ തലയിൽ മുണ്ടിട്ട് നെല്ലിക്കുഴി പഞ്ചായത്ത് അംഗങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ വൃദ്ധർക്ക് കട്ടിൽ പദ്ധതിയിൽ വിതരണം ചെയ്ത കട്ടിലുകൾ കിടക്കാൻ ബലമില്ലാത്തവയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പലരും വീട്ടിൽ കൊണ്ടുപോയി നോക്കിയപ്പോഴാണ് കട്ടിലിന്റെ കേടുപാടുകൾ കാണുന്നതെന്നും പലതും ഉപയോഗ യോഗ്യമല്ലന്നുമാണ് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കുന്നത്.

ചിലരൊക്കെ ഉപയോഗിക്കാൻ ഭയമായതിനാൽ കിട്ടിയ കട്ടിൽ തിരിച്ച് പഞ്ചായത്തിന് കൈമാറിയെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. പഞ്ചായത്തിന്റെ അനാസ്ഥയാണ് ഇത്തരത്തിലുള്ള കട്ടിൽ വിതരണം ചെയ്തതിൽ നിന്നും മനസ്സിലാകുന്നതെന്നും ''ടെൻഡർ ക്ഷണിച്ചപ്പോൾ വിതരണക്കാരൻ കാണിച്ച തരത്തിലുള്ള തരത്തിലുള്ള കട്ടിലല്ല വിതരണത്തിനെത്തിച്ചതെന്നും മെമ്പർമാരായ സത്താർവട്ടക്കുടി, ഷാജഹാന്, ഷിഹാബ്, നാസ്സർ.എം.ഐ, നദീറ പരീത്, രഹന നൂറുദ്ദീൻ, ഫൗസിയ ഷിയാസ് എന്നിവർ ആരോപിച്ചുഈ പദ്ധതിയിൽ പഞ്ചായത്തിന്റെ സഹായഹസ്തം പ്രതീക്ഷിച്ചിരുന്ന വയോധികർ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും സംഭവത്തേ കുറിച്ച് ബന്ധപ്പെട്ടവർ വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP