Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി.കെ.രാഗേഷ് എൽഡിഎഫ് കൗൺസിലർമാർക്ക് സംസാരിക്കാൻ മൈക്ക് നൽകാതെ കളിച്ചു; അജണ്ടയിലെ കാര്യങ്ങൾ പാസാക്കിയെടുത്ത് യുഡിഎഫ്; കണ്ണൂർ കോർപറേഷൻ യോഗത്തിൽ അവകാശനിഷേധ തർക്കത്തെ ചൊല്ലി ബഹളം

പി.കെ.രാഗേഷ് എൽഡിഎഫ് കൗൺസിലർമാർക്ക് സംസാരിക്കാൻ മൈക്ക് നൽകാതെ കളിച്ചു; അജണ്ടയിലെ കാര്യങ്ങൾ പാസാക്കിയെടുത്ത് യുഡിഎഫ്; കണ്ണൂർ കോർപറേഷൻ യോഗത്തിൽ അവകാശനിഷേധ തർക്കത്തെ ചൊല്ലി ബഹളം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ യോഗത്തിൽ യു.ഡി.എഫ് - എൽഡിഎഫ് തർക്കം കാരണം ബഹളം. യു.ഡി.എഫ് പിടിച്ചെടുത്ത ശേഷം നടന്ന ആദ്യ യോഗം പല തവണ അലങ്കോലപ്പെട്ടു. മേയർ ചുമതല വഹിക്കുന്ന ഡെ. മേയർ പി.കെ രാഗേഷ് എൽ.ഡി.എഫ് കൗൺസിലർമാരുടെ അവകാശം നിഷേധിച്ചുവെന്ന് കാട്ടി കൗൺസിലർമാർ മേയറുടെ അടുത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇരു വിഭാഗവും യോഗത്തിൽ ബഹളം വെച്ചതോടെ ഏതാണ്ടു ഇരുപത് മിനുട്ടുയോഗം അലങ്കോലപ്പെട്ടു.

അതിനിടെ ഇരുഭാഗത്തു നിന്നുമുള്ള മുതിർന്ന അംഗങ്ങൾ മറ്റുള്ളവരെ ശാന്തരാക്കി. കോർപ്പറേഷൻ കൗൺസിൽ യോഗത്തിനള്ള അജണ്ടയിൽ നിയുക്ത മേയർ പി.കെ.രാഗേഷ് മേയർ എന്നു കാണിച്ചു ഒപ്പുവെച്ചതിനെ എൽ.ഡി.എഫ് പക്ഷം ചോദ്യം ചെയ്തതോടെ വീണ്ടും പ്രശ്‌നങ്ങൾ ആരംഭിച്ചു. അതിനുള്ള അവകാശം നിയുക്ത മേയർക്കുണ്ടെന്ന് അറിയിച്ചതോടെ വീണ്ടും എൽഡിഎഫ് എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് യോഗത്തിലെ ചർച്ചയിൽ എൽ.ഡി.എഫിന് സംസാരിക്കാൻ മൈക്ക് നൽകാത്തതിനെ ചൊല്ലിയായിരുന്ന ബഹളം. അതിനിടെ യു.ഡി.എഫ് കൗൺസിലർമാർ അജണ്ടയിലെ കാര്യങ്ങൾ പാസ്സാക്കിയെടുത്തു.

മൈക്ക് നൽകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാടെടുത്ത മേയരുടെ ഡയസ്സിലേക്ക് എത്തി എൽ.ഡി.എഫ് അംഗങ്ങൾ ബഹളം തുടർന്നു കൗൺസിലർമാരെ തിരിച്ചു സിറ്റിലെത്തിക്കാൻ മേയർക്ക് ഏറെ പാടുപെടേണ്ടി വന്നു. വീണ്ടും അജണ്ട ചർച്ചക്കെടുത്തപ്പോൾ കോർപ്പറേഷൻ നിർമ്മിച്ച ഫ്‌ളാറ്റുകൾ അനർഹർക്ക് നല്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉടലെടു ത്തു.നാലുവർഷത്തെ അധികാരം നഷ്ടപ്പെട്ട എൽ.ഡി എഫ് സർവശക്തിയുമുപയോഗിച്ചാണ് പി.കെ രാഗേഷിനെയും യു.ഡി.എഫിനെയും നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP