Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങനെ ബീഫ് നിരോധനം കേരളത്തിലുമെത്തി; മേലധികാരികൾക്ക് ബീഫിനോട് ശത്രുതയുണ്ടെങ്കിൽ പൊലീസുകാരും തിന്നേണ്ടേ? തൃശൂർ പൊലീസ് അക്കാദമിയിലെ മെസ്സിൽ അപ്രഖ്യാപിത ബീഫ് നിരോധനം

അങ്ങനെ ബീഫ് നിരോധനം കേരളത്തിലുമെത്തി; മേലധികാരികൾക്ക് ബീഫിനോട് ശത്രുതയുണ്ടെങ്കിൽ പൊലീസുകാരും തിന്നേണ്ടേ? തൃശൂർ പൊലീസ് അക്കാദമിയിലെ മെസ്സിൽ അപ്രഖ്യാപിത ബീഫ് നിരോധനം

തൃശൂർ: പൊലീസുകാർ ഇനി മുതൽ ബീഫ് കഴിക്കേണ്ട. കേരളാ പൊലീസിലെ ഉന്നതരുടെ ബീഫ് വിരോധമാണ് ഇതിന് കാരണം. ഫലത്തിൽ പുതിയ വാക്കൽ ഉത്തരവിലൂടെ തൃശൂർ പൊലീസ് അക്കാദമിയിൽ ബീഫ് നിരോധനത്തിന്റെ അവസ്ഥ വരും. എന്തിനാണ് ബീഫിനെ അകറ്റുന്നതെന്ന് വിശദീകരിക്കാതെയാണ് പുതിയ ഉത്തരവ്. ബിജെപി സർക്കാരുകൾ ബീഫ് നിരോധനമെന്ന ആവശ്യമുയർത്തിയെത്തുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കുകയാണ് കേരളാ സർക്കാർ. എന്നിട്ടും പൊലീസ് ഇത്തരമൊരു വാക്കാൽ ഉത്തവ് ഇറക്കിയത് എല്ലാവരേയും ഞെട്ടിച്ചു.

പൊലീസ് പരിശീലന കേന്ദ്രമായ രാമവർമപുരം പൊലീസ് അക്കാദമിയിലെ ക്യാംപുകളുടെ മെസിൽ ബീഫ് കയറ്റരുതെന്നാണ് മേലുദ്യോഗസ്ഥന്റെ കൽപന. രേഖാമൂലം ഇങ്ങനെയൊരു ഉത്തരവ് നൽകുന്നതു വിവാദമാകുമെന്നതിനാൽ വാക്കാൽ മാത്രമാണ് കൽപന പുറപ്പെടുവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് പറയുന്നത് എന്നതിന് വിശദീകരണം ഇല്ല. ദേശീയ തലത്തിലെ ബീഫ് നിരോധനത്തിന്റെ വിവാദമെല്ലാം വാർത്തകളിൽ നിറയുമ്പോഴാണ് ഈ ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

പൊലീസ് ട്രെയിനികൾ തന്നെയാണ് മെനു നിശ്ചയിക്കുന്നത് എന്നാണു വെയ്പ്. എല്ലാ മാസവും മെസ് കമ്മിറ്റി യോഗം ചേരും. ചുമതലയേൽക്കേണ്ടയാളെ തിരഞ്ഞെടുക്കും. എന്തെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്നു തീരുമാനിക്കും. ബീഫും മെനുവിൽ ഉൾപ്പെടുത്തും. എന്നാൽ ചിക്കനും മീനുമൊക്കം കിട്ടും. ബീഫ് മാത്രം മേശപ്പുറത്ത് വിളമ്പാറില്ല. അന്വേഷിച്ചപ്പോഴാണ് മേലധികാരിയുടെ അനൗദ്യോഗിക ഉത്തരവിനെ കുറിച്ച് അറിയുന്നത്.

ചുരുക്കി പറഞ്ഞാൽ വേണമെന്ന് ആഗ്രഹമുള്ളവർക്കും മേലധികാരിയുടെ ബീഫ് വിരോധം അറിയാവുന്നതിനാൽ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്നു മിണ്ടാനാവില്ല. മുൻപു സമൃദ്ധമായി ലഭിച്ചിരുന്ന ബീഫാണു ഇപ്പോൾ കിട്ടാതായത്. ബീഫിനോടുള്ള ശത്രുത മേലധികാരി അനൗദ്യോഗികമായി മെസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോടു പ്രകടിപ്പിക്കുകയായിരുന്നുവത്രെ. ഇതോടെ മെസ്സുകാർ ബീഫ് ഒഴിവാക്കി.

ബീഫ് കഴിക്കാൻ പൊലീസുകാർക്ക് ആഗ്രഹം പ്രകടിപ്പിച്ചാൽ രണ്ട് ഉപദേശമാകും കിട്ടുക. ഒന്നുകിൽ അവധി കിട്ടാൻ കാത്തിരിക്കുക. അല്ലെങ്കിൽ പുറത്ത് എന്തെങ്കിലും ഡ്യൂട്ടിക്ക് പോവുക. അതല്ലാതെ തൃശൂർ പൊലീസ് ട്രെയിനിങ്ങ് കോളേജിലുള്ളവർ ബീഫ് മോഹം കാണേണ്ടതില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP