Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി കേരളത്തിൽ ബീഫു കിട്ടും; വിലയും കുറയും; മാട്ടിറച്ചി സമരം പിൻവലിച്ചു; അറവുമാടുകളെ കൊണ്ടുവരുമ്പോൾ സംരക്ഷണം തരാമെന്നു സർക്കാരിന്റെ ഉറപ്പ്

ഇനി കേരളത്തിൽ ബീഫു കിട്ടും; വിലയും കുറയും; മാട്ടിറച്ചി സമരം പിൻവലിച്ചു; അറവുമാടുകളെ കൊണ്ടുവരുമ്പോൾ സംരക്ഷണം തരാമെന്നു സർക്കാരിന്റെ ഉറപ്പ്

കൊച്ചി: മൂന്നാഴ്ചയിലേറെയായി സംസ്ഥാനത്തു നടന്ന മാട്ടിറച്ചി സമരം പിൻവലിച്ചു. തമിഴ്‌നാട്ടിൽ നിന്നും അറവ്മാടുകളെ കൊണ്ടുവരുമ്പോൾ പൊലീസ് സംരക്ഷണം ഉറപ്പാക്കാമെന്ന സർക്കാരിന്റെ ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്.

മാടുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് വിവിധ സംഘടനകൾ തടയുന്നത് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കന്നുകാലി വ്യാപാരികൾ നടത്തുന്ന സമരത്തിൽ കേരളത്തിലെ വ്യപാരികളും പങ്കുചേരുകയായിരുന്നു.

സമരത്തിന് അറുതി വറുത്താനായി മാട്ടിറിച്ചി വ്യാപാരികൾ സർക്കാർ പ്രതിനിധികളുമായി നടത്തി വന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കോയമ്പത്തൂർ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് മാടുകളെ കൊണ്ടുവരാൻ സർക്കാർ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. സമരം മൂലം സംസ്ഥാനത്തേക്കുള്ള മാടുവരവ് നിലച്ചതോടെ സംസ്ഥാനത്തെ 60 ശതമാനം ഇറച്ചിവ്യാപാരവും സ്തംഭിച്ചിരുന്നു.

ചന്തകൾ മിക്കതും പൂട്ടി. ഹോട്ടലുകളിൽ ഇറച്ചിവിഭവങ്ങൾ കുറഞ്ഞു. നാട്ടിൻപുറങ്ങളിൽ പ്രാദേശികമായി ലഭിക്കുന്ന മാടുകളെമാത്രമാണ് കശാപ്പുചെയ്യുന്നത്. ഇതിന്റെ ഇറച്ചിക്ക് 300 മുതൽ 350 രൂപവരെയായി വർധിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ചില മൃഗസ്‌നേഹികളും സംഘടനകളും കേന്ദ്ര മൃഗസംരക്ഷണ ഏജൻസികളും കന്നുകാലികടത്തലിനെതിരെ രംഗത്തെത്തിയതാണ് വ്യാപാരത്തിന് തിരിച്ചടിയായത്. ലോറി തടയുന്നതിന് സംഘത്തിന് അരലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോറികളിൽ കന്നുകാലികളെ കയറ്റുന്നതിന് നിയന്ത്രണം പാലിക്കണമെന്നും യാത്രയ്ക്കിടെ മാടുകൾക്ക് വെള്ളവും തീറ്റയും നൽകണമെന്നുമാണ് മൃഗസ്‌നേഹികൾ ആവശ്യപ്പെടുന്നത്. എന്നാൽ, രേഖകൾ കാണിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും കൊണ്ടുവരുന്ന മാടുകളെ ചില സംഘടനകൾ ഗോശാലകളിലേക്കെന്നുപറഞ്ഞ് പിടിച്ചെടുത്ത് മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുകയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടിരുന്നു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP