Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയെ ടി ബ്രാഞ്ചിൽനിന്നു മാറ്റിയത് നടപടിയുടെ ഭാഗം; വധഭീഷണി ചൂണ്ടിക്കാട്ടി കൊടുവള്ളി എംഎൽഎ നല്കിയ പരാതി ബീനാകുമാരി പൂഴ്‌ത്തി; ജനുവരിൽ നല്കിയ പരാതിയിൽ നടപടിയെടുക്കാത്തത് സെൻകുമാർ കണ്ടെത്തി; സ്ഥലംമാറ്റം അന്യായമെന്ന ബീനാകുമാരിയുടെ പരാതിക്കു പിന്നിൽ സെൻകുമാറിന്റെ ചിറകരിയാനുള്ള നീക്കവും

ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയെ ടി ബ്രാഞ്ചിൽനിന്നു മാറ്റിയത് നടപടിയുടെ ഭാഗം; വധഭീഷണി ചൂണ്ടിക്കാട്ടി കൊടുവള്ളി എംഎൽഎ നല്കിയ പരാതി ബീനാകുമാരി പൂഴ്‌ത്തി; ജനുവരിൽ നല്കിയ പരാതിയിൽ നടപടിയെടുക്കാത്തത് സെൻകുമാർ കണ്ടെത്തി; സ്ഥലംമാറ്റം അന്യായമെന്ന ബീനാകുമാരിയുടെ പരാതിക്കു പിന്നിൽ സെൻകുമാറിന്റെ ചിറകരിയാനുള്ള നീക്കവും

തിരുവനന്തപുരം: കേരള പൊലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് ജൂനിയർ സൂപ്രണ്ട് ബീനാകുമാരിയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന. കൊടുവള്ളി എംഎൽഎ കരാട്ട് റസാഖ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് നൽകിയ പരാതി പൂഴ്‌ത്തിയതാണ് ബീനാ കുമാരിയെ ടി ബ്രാഞ്ചിൽ നിന്ന് മാറ്റാൻ കാരണം എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എംഎൽഎ ഡിജിപിക്ക് നൽകിയ പരാതി കോൺഫിഡൻഷ്യൽ വിഭാഗത്തിലേക്ക് കൈമാറിയെങ്കിലും തുടർനടപടി സ്വീകരിക്കാതെ അത് മുക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ നൽകിയ പരാതി തുടർനടപടി സ്വീകരിക്കാതെ ഇപ്പോഴും പൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന് സെൻകുമാർ കണ്ടെത്തിയതോടെയാണ് ബീനാകുമാരിക്ക് സ്ഥാനചലനമുണ്ടായത്. ഇതിനെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ബീനാകുമാരി ഇന്ന് അഭ്യന്തരസെക്രട്ടറി പരാതി നൽകുകയായിരുന്നു.

അതേസമയം പൊലീസ് മേധിവിയെന്ന നിലയിൽ സെൻകുമാറിന്റെ ചിറകരിയുന്നതിന്റെ ഭാഗമായി സർക്കാർ പൊലീസ് ആസ്ഥാനത്തേക്ക് നിയോഗിച്ച് ഉന്നതരാണ് ജീവനക്കാരിയെക്കൊണ്ട് പരാതി നൽകിച്ചതെന്നും ആക്ഷേപമുയർന്നട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലം മാറ്റിയതെന്നാണ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ബീന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. താരതമ്യേന അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് ബീനയെ മാറ്റിയത്. പകരം, എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രനെ നിയമിച്ച് ചൊവ്വാഴ്ച വൈകിട്ട് സെൻകുമാർ ഉത്തരവിറക്കി. എന്നാൽ, അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് പേരൂർക്കട എസ്.എ.പിയിലെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിക്കുകയായിരുന്നു.

പുറ്റിങ്ങൾ, ജിഷ വധ കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ നൽകാത്തതിനാലാണ് ബീനക്കെതിരെ സെൻകുമാർ നടപടിയെടുത്തതെന്നാണ് ആരോപണം. ഡി.ജി.പി, ഐ.ജി എന്നിവരുൾപ്പെടെയുള്ളവർ പുറത്തിറക്കേണ്ട സ്ഥലംമാറ്റ ഉത്തരവ് ഡി.ജി.പി സ്വന്തം നിലയ്ക്ക് നടത്തിയെന്നാണ് പരാതി. പൊലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യങ്ങൾചോർത്തിയതിന് നടപടി നേരിട്ടയാളെയാണ് ബീനയ്ക്ക് പകരം നിയമിച്ചതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതിന് എട്ടു മാസം മുൻപ് സുരേഷ് കൃഷ്ണയെ പേരൂർക്കട എസ്.എ.പി ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നതായും പറയുന്നു.

അതേസമയം സർക്കാരിന് അനഭിമിതനായ സെൻകുമാറുമായി ഒരു കാരണവശാലും സഹകരിക്കേണ്ടതില്ലെന്ന നിർദ്ദേശമാണ് സർക്കാർ നിയോഗിച്ചിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ കീഴ് ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ബീനാകുമാരി ജീവനക്കാരി പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. സെൻകുമാറിന്റെ കാലാവധി ഉടൻ അവസാനിക്കുമെന്നതിനാൽ മാനാസികമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പോലും സർക്കാരിനെ ഭയന്ന് പരസ്യമായി ഡിജിപിക്കൊപ്പം നിൽക്കാൻ ഭയക്കുകയാണ്. എന്നാൽ ഭരണപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലെന്നാണ് സെൻകുമാറിന്റെ നിലപാട്. രണ്ട് മാസം കൊണ്ട് പൊലീസ് ആസ്ഥാനം ശുദ്ധീകരിക്കാനാണ് നീക്കം. എന്നാൽ ഇതെല്ലാം മുൻകൂട്ടി കണ്ട് സർക്കാരെടുത്ത തീരുമാനങ്ങൾ സെൻകുമാറിന്റെ നീക്കങ്ങൾക്ക് തടയിടുകയാണ്.

സാധാരണ, പൊലീസ് മേധാവി ഫയലിൽ ഉത്തരവിട്ടാൽ അദ്ദേഹത്തിനു വേണ്ടി ഹെഡ്ക്വാർട്ടേഴ്‌സ് എഐജിയാണ് ഉത്തരവിറക്കുന്നത്. സെൻകുമാർ ചുമതലയേൽക്കുന്നതിനു തൊട്ടുമുൻപ് ഹെഡ്ക്വാർട്ടേഴ്‌സ് എഐജി, ഡിഐജി, ഐജി, എഡിജിപി എന്നിവരെ മാറ്റി സർക്കാർ വിശ്വസ്തരെ നിയമിച്ചിരുന്നു. എന്നാൽ, ഇന്നലെ സെൻകുമാർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം പുറത്തിറങ്ങിയ ശേഷമാണ് ഇവരെല്ലാം കണ്ടത്. അദ്ദേഹം നേരിട്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഇത് എഡിജിപി ടോമിൻ തച്ചങ്കരിയോടുള്ള വിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്. അടുത്ത രണ്ട് മാസവും ഈ രീതിയിൽ പൊലീസ് ആസ്ഥാനത്തെ ഭരണം കൊണ്ടു പോകാനാണ് സെൻകുമാറിന്റെ തീരുമാനം. സുപ്രീംകോടതിയിൽ നിന്ന് നേടിയെടുത്ത നിയമനം പരമാവധി സർക്കാരിനെതിരെ വിനിയോഗിക്കാനാണ് സെൻകുമാർ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP