Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരളത്തിലെ ആളുകളുടെ അവസ്ഥയറിഞ്ഞ് എനിക്ക് സഹിക്കാനായില്ല, ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാൾ വലിയ സന്തോഷവും എനിക്കില്ല'; ഭിക്ഷാടനം നടത്തി ജീവിച്ചു വരുന്നതിനിടെ അർബുദ രോഗവും പ്രജാപതിയെ ബാധിച്ചു; തന്റെ സമ്പാദ്യത്തിൽ നിന്നും കേരളത്തിന് നൽകിയ 5000 രൂപയ്ക്ക് അഞ്ചു കോടിയുടെ തിളക്കം

'കേരളത്തിലെ ആളുകളുടെ അവസ്ഥയറിഞ്ഞ് എനിക്ക് സഹിക്കാനായില്ല, ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാൾ വലിയ സന്തോഷവും എനിക്കില്ല'; ഭിക്ഷാടനം നടത്തി ജീവിച്ചു വരുന്നതിനിടെ അർബുദ രോഗവും പ്രജാപതിയെ ബാധിച്ചു; തന്റെ സമ്പാദ്യത്തിൽ നിന്നും കേരളത്തിന് നൽകിയ 5000 രൂപയ്ക്ക് അഞ്ചു കോടിയുടെ തിളക്കം

മറുനാടൻ ഡെസ്‌ക്‌

ഗുജറാത്ത്: ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുന്നതിനിടയിൽ ക്യാൻസർ രോഗം തളർത്തി. എന്നിരുന്നിട്ടും പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഇദ്ദേഹം നൽകിയത് 5000 രൂപയാണ്. ഗുജറാത്തിൽ നിന്നുമാണ് ഈ കരളലിയിക്കുന്ന സ്‌നേഹത്തിന്റെ കഥ പുറത്ത് വരുന്നത്. ഇവിടത്തെ തെരുവിൽ ഭിക്ഷ യാചിച്ചാണ് പ്രജാപതി എന്ന 80കാരൻ ഉപജീവന മാർഗം നടത്തിയിരുന്നത്. ഇതു വരെയുള്ള തന്റെ ചെറു സമ്പാദ്യത്തിൽ നിന്നും വലിയൊരു തുകയാണ് ഇദ്ദേഹം കേരളത്തിനായി നൽകിയിരിക്കുന്നത്.

മൂന്നു മാസം മുൻപായിരുന്നു ഇദ്ദേഹത്തിന് ക്യാൻസർ സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ പലരും ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയും രാജ് കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സ നൽകി വരികയുമാണ്. ഇതിനിടെയാണ് കയ്യിലെ ചെറുസമ്പാദ്യം പ്രജാപതി കേരളത്തിനായി നീട്ടിയത്. കേരളത്തിലെ ആളുകളുടെ അവസ്ഥയറിഞ്ഞ് എനിക്കു സഹിക്കാനായില്ല.

ആവശ്യക്കാരെ സഹായിക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല, പ്രജാപതി പറയുന്നു. മുൻപും ഇത്തരം പല സഹായങ്ങളും പ്രജാപതി ചെയ്തിട്ടുണ്.ഭിക്ഷ യാചിച്ചു കിട്ടിയ പണം കൊണ്ട് നിർധനകുടുംബങ്ങളിൽ നിന്നുള്ള 10 പെൺകുട്ടികൾക്ക് സ്വർണക്കമ്മലും പുസ്തങ്ങളും മറ്റ് പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായവും അദ്ദേഹം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP