Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി; പട്ടാഴി മഞ്ചാടിമുക്കിലെ പെന്തകോസ്ത് പള്ളിയിലെ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി; പട്ടാഴി മഞ്ചാടിമുക്കിലെ പെന്തകോസ്ത് പള്ളിയിലെ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: പട്ടാഴി വടക്കേക്കര മഞ്ചാടിമുക്കിലെ പെന്തകോസ്ത് പള്ളിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി.ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. മലയിൽ വീട്ടിൽ സാംകുട്ടി (56) ഭാര്യ മിനി (46) ഇവരുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത് .

മഞ്ചാടി മുക്കിൽ സ്ഥിതിചെയ്യുന്ന അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം .പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം പാസ്റ്ററുടെ നേത്യത്വത്തിൽ നടന്ന യോഗത്തിലാണ്അടിപിടിയുണ്ടായത് .സാംകുട്ടിയേയും കുടുംബത്തേയും അകാരണമായി പുറത്താക്കുകയും ഇതിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.പത്തനാപുരത്ത് നിന്നും പൊലീസ് എത്തിയാണ് സ്ഥിതി ഗതികൾ ശാന്തമാക്കിയത്. മർദ്ദിിച്ചവർക്കെതിരെ പുനലൂർഡിവൈഎസ്‌പിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയട്ടുണ്ട് .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP