Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർത്തഡോക്‌സ്-യാക്കോബായ തർക്കം തൽക്കാലം മറക്കാം; മതമൈത്രിയുടെ പ്രതീകമായി കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാൾ; ചൊവ്വാഴ്ചത്തെ കൊടിയേറ്റിനായി ഒരുങ്ങി നാടും നഗരവും

ഓർത്തഡോക്‌സ്-യാക്കോബായ തർക്കം തൽക്കാലം മറക്കാം; മതമൈത്രിയുടെ പ്രതീകമായി കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാൾ; ചൊവ്വാഴ്ചത്തെ കൊടിയേറ്റിനായി ഒരുങ്ങി നാടും നഗരവും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി.അധികാരം സ്ഥാപിച്ചെടുക്കാൻ ഓർത്തഡോക്‌സ് പക്ഷവും നിലനിർത്താൻ യാക്കോബായ പക്ഷവും കോടതി ഇടപെടലുകളുമായി സജീവമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

പള്ളിയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ ദിനമാണ് വർഷം തോറും കന്നി 20 പെരുന്നാൾ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികളോടെ കൊണ്ടാടുന്നത് .ഈ വർഷം 333-മത് ഓർമ്മ പെരുന്നാളാണ് ആഘോഷിക്കുന്നത്. പ്രധാന തീർത്ഥാടന കേന്ദ്രമായ ഈ ദേവാലയത്തിലെ പെരുന്നാൾ ആഘോഷം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമാണ്. പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ജാതി -മത ഭേതമന്യേ ലക്ഷക്കണക്കിനാളുകളെത്തും.

സെപ്റ്റംബർ 25-ന് ചൊവ്വാഴ്ച വൈകിട്ട് 5 - ന് വികാരി ഫാ.ഗീവർഗീസ് മണ്ണാറമ്പിൽ കൊടിയേറ്റുന്നതോടെ 10 ദിവസം നീളുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാവും. രാവും പകലും വിത്യാസമില്ലാതെ ജാതി മത ചിന്തകൾ മാറ്റി വച്ച് ബാവായുടെ ഓർമ്മ ദിനത്തിൽ കബറിടത്തിന് മുന്നിൽ ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരും. പ്രധാന പെരുന്നാൾ ദിനങ്ങളായ ഒക്ടോബർ 2 മുതൽ 4 വരെയുള്ള 3 ദിവസങ്ങളിലാണ് ഭക്തജന പ്രവാഹം ശക്തിപ്പെടുന്നത്. പലതരം വൈദ്യുത ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന നഗരവീഥികൾ ഈ ദിവസങ്ങളിൽ ജനസാഗരമായി മാറും .

ഈ ദിവസങ്ങളിൽ രാവിലെ 8ന് ശ്രേഷ്ഠ കാതോലിക്കയുമായ ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമികത്വത്തിലും സഭയിലെ അഭി.മെത്രാപ്പൊലീത്തമാരുടെ സഹകാർമികത്വത്തിലും വി.ബലിയർപ്പണം നടക്കും.2 ന് ഉച്ചകഴിയുമ്പോൾ മുതൽ വിവിധ ദേശങ്ങളിൽ നിന്ന് കോതമംഗലത്ത് എത്തിച്ചേരുന്ന തീർത്ഥാടകരെ പി ഒ ജംഗ്ഷനിലും, കോഴിപ്പിള്ളി കവലയിലും ചക്കാല കുരിശിങ്കലും സ്വീകരിക്കും.

പെരുന്നാൾ സമാപന ദിവസമായ 4ന് വി.കുർബ്ബാനക്ക് ശേഷം കോതമംഗലത്തും സമീപ ദേശങ്ങളിലുമുള്ള ആനകൾ കബറിടം വണങ്ങുന്നതിന് എത്തും. വൈകിട്ട് 4ന് പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പെരുന്നാളിന് സമാപനം കുറിക്കും. പ്രളയദുരിതം കണക്കിലെടുത്ത് ഇക്കൊല്ലം കരിമരുന്ന് പ്രയോഗം ഒഴിവാക്കിയതായി വികാരി അറിയിച്ചു. മതമൈത്രിയുടെ പ്രതീകം എന്ന നിലയിലും കന്നി 20 പെരുന്നാൾ പ്രസിദ്ധമാണ്. പ്രധാന പെരുന്നാൾ പ്രദക്ഷിണത്തിന്റെ മുൻ നിരയിൽ തൂക്കുവിളക്കെടുക്കുന്നത് നായർ കുടുംമ്പാംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP