Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2.25 ലക്ഷം പേർ ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങി; സാങ്കേതിക തടസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകും; കേന്ദ്രസർക്കാർ നിശ്ചയിച്ച കോവിഡ് മാർഗ നിർദ്ദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യ വിൽപ്പന നടന്നത്; ബെവ്ക്യൂ വ്യാജ ആപ്പ് നിർമ്മിച്ച് പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തവർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും മുഖ്യമന്ത്രി; ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയടക്കം ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി

2.25 ലക്ഷം പേർ ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങി; സാങ്കേതിക തടസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകും; കേന്ദ്രസർക്കാർ നിശ്ചയിച്ച കോവിഡ് മാർഗ നിർദ്ദേശം പാലിച്ച് തന്നെയാണ് ഇന്ന് മദ്യ വിൽപ്പന നടന്നത്; ബെവ്ക്യൂ വ്യാജ ആപ്പ് നിർമ്മിച്ച് പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തവർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും മുഖ്യമന്ത്രി; ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയടക്കം ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നിശ്ചയിച്ച കോവിഡ് മാർഗ നിർദ്ദേശം പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവിൽപ്പന നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ നടപ്പിലാക്കിയാണ് മദ്യവിൽപ്പന പുനരാരംഭിച്ചത്. 2,25,000 പേർ ബെവ്ക്യൂ ആപ്പ് ഉപയോഗപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യ ദിവസത്തെ ചില സാങ്കേതിക തടസ്സമുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെവ്ക്യൂ വ്യാജ ആപ്പ് നിർമ്മിച്ച് പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്തവർക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനായിരിക്കും അന്വേഷണ ചുമതല. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ക്വാറന്റൈൻ ലംഘിച്ച ആറ് പേർക്കെതിരേ ഇന്ന് സംസ്ഥാനത്ത് കേസെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 3251 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ആറ് പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർഗോഡ് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുമാണ് ഇന്ന് ഹോട്ട്‌സ്‌പോട്ടായത്. ഇതോടെ നിലവിൽ സംസ്ഥാനത്ത് മൊത്തം 82 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

ഇന്ന് സംസ്ഥാനത്ത് പുതുതായി 84 പേർക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേർ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 48 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP