Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂതത്താൻകെട്ട് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; മീൻ പിടുത്തക്കാർക്ക് ചാകര

ഭൂതത്താൻകെട്ട് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; മീൻ പിടുത്തക്കാർക്ക് ചാകര

കോതമംഗലം: ജലസംഭരണി നിറഞ്ഞു. ഭൂതത്താൻകെട്ടിൽ മീൻ പിടുത്തക്കാർക്ക് ചാകര. ആമാസത്തേ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം ഷട്ടർ താഴ്തിയതോടെ ഭൂതത്താൻകെട്ട് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് ഷട്ടറുകളിൽ ഒരെണ്ണം തുറന്ന് താഴ്ഭാഗത്തേക്ക് വെള്ളമൊഴുക്കാനും തുടങ്ങിയിരുന്നു.

ഡാമിൽ നിന്നെത്തുന്ന ഈ ജലപ്രവാഹത്തിൽ വീശുവലയുമായി ഇറങ്ങുന്നവർ കിലോകണക്കിന് മത്സ്യവുമായിട്ടാണ് മടങ്ങുന്നത്.പരലൽ, കുറുവ, വരാൽ, മുഴി, കരിമീൻ ആരോൻ, വാള തുടങ്ങി വിവധ ഇനങ്ങളിലെ ചെറുമത്സ്യങ്ങളാണ് പ്രധാനമായും ഈ ഭാഗത്ത് വലയിൽ കുടുങ്ങുന്നത്.

ജലാശയത്തിന്റെ തീരങ്ങളിൽ വീശുന്നവർക്കാണ് താരതമ്യേന വലിയ മത്സ്യങ്ങൾ ലഭിക്കുന്നത്.പുലർച്ചെ മുതൽ ഇവിടേക്ക് വീശുകാരുടെ പ്രവാഹമാണ്.വീട്ടാവശ്യത്തിനുള്ള മത്സ്യം ലഭിക്കുന്നതോടെ ഒട്ടുമിക്കവരും സ്ഥലം വിടും. ചിലർ കൂടുതൽ ലഭിക്കുന്ന മത്സ്യം ഇവിടെ വിറ്റഴിച്ച് വട്ടച്ചെലവിന് പണവുമായിട്ടാണ് മടങ്ങുക.കിലോക്ക് 300 രൂപയാണ് സാധാരണ നിരക്ക്.

വിഷമയമില്ലാത്തതിനാൽ ഭൂതത്താൻകെട്ടിൽ വിൽപ്പനനടത്തിവരുന്ന മത്സ്യം വാങ്ങാൻ പുലർച്ചെ സമീപ പട്ടണങ്ങളിൽ നിന്നുപോലും ധാരാളം പേർ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP