Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എടക്കാട് റെയിൽ പാളത്തിൽ സൈക്കിൾ കണ്ടെത്തിയ സംഭവം: തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ പൊലീസ്

എടക്കാട് റെയിൽ പാളത്തിൽ സൈക്കിൾ കണ്ടെത്തിയ സംഭവം: തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ പൊലീസ്

കണ്ണൂർ: റെയിൽ പാളത്തിൽ സൈക്കിൾ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം എടക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് റെയിൽപാളത്തിൽ സൈക്കിൾ കണ്ടെത്തിയത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

രണ്ടുപേർ പാളത്തിൽ സൈക്കിൾ കൊണ്ടുവച്ചശേഷം ഓടിപ്പോകുന്നത് ചിലർ കണ്ടതായി സൂചനയുണ്ട്. ഇതെതുടർന്നാണ് തീവ്രവാദ ബന്ധമുണ്ടോ എന്ന വഴിക്ക് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. എന്നാൽ ഇതേവരെ ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്‌പി. സന്തോഷ് കുമാർ പറഞ്ഞു. അട്ടിമറിയാണെന്ന സംശയത്തെ തുടർന്ന് ജാഗ്രതയോടെയുള്ള അന്വേഷണത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ മുഴപ്പിലങ്ങാട് കുളത്തിനും മഠം റെയിൽവേ ഗേറ്റിനുമിടയിലാണ് പാളത്തിൽ സൈക്കിൾ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിൻ തട്ടി സൈക്കിൾ തെറിച്ചുപോവുകയായിരുന്നു. സൈക്കിൾ പാളത്തിൽവച്ച് പോയവരുടെ ഉദ്ദേശം എന്തായിരിക്കുമെന്നതിലാണ് ആശയക്കുഴപ്പം. സൈക്കിൾ പാളത്തിൽവച്ചാൽ ട്രെയിൻ പാളംതെറ്റുമെന്ന് കരുതാനാകില്ല. അതേസമയം പ്രത്യേക രീതിയിൽ സൈക്കിൾ പാളത്തിൽവച്ച് അട്ടിമറിക്കുള്ള പരീക്ഷണം നടത്തിയതാകുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിവരം എടക്കാട് പൊലീസ് റെയിൽവേ അധികൃതരെ അറിയിച്ചു.

സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലായി റെയിൽ അട്ടിമറിയുമായി ബന്ധപ്പെട്ട് ഇരുപതോളം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലെവൽ ക്രോസിനടുത്ത് സമാനമായ അട്ടിമറി നീക്കം നടന്നത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഇരു ജില്ലകളിലും റെയിൽ പാളത്തിലൂടെ പൊലീസ് പട്രോളിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് പിന്നീട് ഈ സംവിധാനം പിൻവലിക്കുകയായിരുന്നു. ഇടക്കിടെ ഉണ്ടാകുന്ന റെയിൽ അട്ടിമറി ശ്രമം തടയുന്നതിന് റെയിൽ പാളത്തിൽ ആർ.പി.എഫും കേരള പൊലീസും സംയുക്തമായി പട്രോളിങ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP