Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹമുറിയന്റെ കുത്തേറ്റ് ബീഹാർ സ്വദേശി മരിച്ചു; തർക്കത്തിന് കാരണമായത് ഓണം ബോണസ് വീതംവയ്‌പ്പിനെ ചൊല്ലിയുണ്ടായ തർക്കം; മുകേഷ് പസ്വാന്റെ കൊലപാതകത്തിൽ നാട്ടുകാരനായ ജിതേന്ദ്രദാസ് അറസ്റ്റിൽ

സഹമുറിയന്റെ കുത്തേറ്റ് ബീഹാർ സ്വദേശി മരിച്ചു; തർക്കത്തിന് കാരണമായത് ഓണം ബോണസ് വീതംവയ്‌പ്പിനെ ചൊല്ലിയുണ്ടായ തർക്കം; മുകേഷ് പസ്വാന്റെ കൊലപാതകത്തിൽ നാട്ടുകാരനായ ജിതേന്ദ്രദാസ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം : തിരൂരിൽ സഹതാമസക്കാരന്റെ കുത്തേറ്റ് ബീഹാർ സ്വദേശി മരിച്ചു. ബീഹാർ നന്ദപൂർ മോട്ടീപുരി കമ്പാരൻ സുരേഷ് പാസ്വാന്റെ മകൻ മുകേഷ് പസ്വാൻ (27) ആണ് കൊല്ലപ്പെട്ടത്. ഓണത്തിനു ലഭിച്ച അലവൻസ് വിതംവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരൻ തന്നെയായ ജിതേന്ദ്രദാസിനെ (28) പൊലീസ് അറസ്റ്റുചെയ്തു.

കെട്ടിട നിർമ്മാണ തൊഴിലാളികളാണിവർ. നാംലംഗ ബീഹാർ സ്വദേശികൾ താമസിച്ചിരുന്ന പച്ചാട്ടിരിയിലെ കെട്ടിടത്തിൽ വച്ച് ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഓണത്തോടനുബന്ധിച്ച് ഉടമ നാലുപേർക്കായി 2000 രൂപ നൽകിയിരുന്നു. കൊല്ലപ്പെട്ടയാൾ ഈ തുകയിൽ നിന്നും സിഗരറ്റ് വാങ്ങുകയും ചെയ്തു. ഇത് കൂടെയുള്ളയാൾ ചോദ്യം ചെയ്യുകയും വാക്കേറ്റമാവുകയുമായിരുന്നു.

നാലു പേരും മദ്യപിക്കുമായിരുന്നു. സംഭവ സമയത്തും ഇവർ മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ട മുകേഷ് പസ്വാന്് മാത്രം സിഗരറ്റ് വലി ശീലവുമുണ്ടായിരുന്നു. വീതിച്ചു നൽകേണ്ട തുകയിൽ നിന്നും മുകേഷ് സിഗരറ്റ് വാങ്ങിയത് ജിതേന്ദ്രദാസ് ചോദ്യം ചെയ്തു. ഈ സമയം ഇവർ രണ്ട് പേർ മാത്രമായിരുന്നു താമസിക്കുന്ന മുറിയിൽ ഉണ്ടായിരുന്നത്.

മറ്റു രണ്ട് പേരിൽ ഒരാൾ പുറത്തും മറ്റേയാൾ ഭക്ഷണം പാകം ചെയ്യുകയുമായിരുന്നു. ജിതേന്ദ്രദാസും മുകേഷും തമ്മിലുള്ള വാക്കേറ്റം മൂർച്ചിച്ചതോടെ കയ്യാങ്കളിയിലേക്ക് എത്തി. പിന്നീട് കയ്യിൽ കിട്ടിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു .സ്‌ക്രൂഡൈവർ പോലുള്ള ഉപകരണം കൊണ്ടാണ് കുത്തിയിട്ടുള്ളത്. നെഞ്ചിന് താഴെ ആഴത്തിലുള്ള കത്തായിരുന്നു.

കരളും ഹൃദയത്തിലേക്കുള്ള രക്തക്കുഴലും തകർന്നാണ് മരണം സംഭവിച്ചിട്ടുള്ളത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കൊല ചെയ്തതായി കണക്കാക്കുന്ന ജിതേന്ദ്രദാസ് സംഭവ ശേഷം തിരൂരിൽ തന്നെയുള്ള ബന്ധുവിന്റെ താമസസ്ഥലത്തായിരുന്നു.

മുകേഷിന്റെ കൂടെ താമസിച്ചിരുന്ന മൂവരും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൃത്യം നടത്തിയ ജിതേന്ദ്രനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എം.കെ ഷാജി പറഞ്ഞു.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP