Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരും ഷിബു എന്നാണ്: സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്കു മറുപടിയുമായി സംഗീത സംവിധായകൻ ബിജിപാൽ

അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേരും ഷിബു എന്നാണ്: സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്കു മറുപടിയുമായി സംഗീത സംവിധായകൻ ബിജിപാൽ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാടിന്റെ ഫലമായി സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിപാൽ രംഗത്തെത്തി. സ്വാമിയെ പി കെ ഷിബു ആക്കുന്നവർക്ക് മറുപടിയാണ് അദ്ദേഹം നനൽകിയത്. 'ഷിബു ഒരു ചിന്ത' എന്ന പേരിൽ ഫേസ്‌ബുക്കിലാണ് സന്ദീപാനന്ദഗിരിക്ക് അനുകൂലമായി ബിജിപാലിന്റെ അഭിപ്രായപ്രകടനം.

ഷിബു എന്നാൽ ശിവ എന്നാണ് അർത്ഥമെന്നും അങ്ങനെ വരുമ്പോൾ അയ്യപ്പന്റെ അച്ഛൻ എന്ന അർത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ബിജിപാൽ വ്യക്തമാക്കി. തന്നെ ഷിബു വെന്ന് വിളിക്കുന്നവർക്കുള്ള മറുപടിയും സന്ദീപാനന്ദ ഗിരിയും പ്രതികരിച്ചിരുന്നു. പൂർവാശ്രമത്തിലെ തന്റെ പേര് തുളസീദാസ് എന്നതാണെന്നും തന്റെ വാദങ്ങൾക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ഷിബു എന്നും മറ്റുമൊക്കെ ചിലർ അഭിസംബോധന ചെയ്യുന്നതെന്നായിരുന്നു സ്വാമി വിമർശനങ്ങളോട് പ്രതികരിച്ചത്.

ബിജിപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ - ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. 'വ' എന്ന ശബ്ദം അവർ 'ബ' എന്നും 'അ' എന്നത് 'ഒ' എന്നും 'ശ' എന്ന ശബ്ദം 'ഷ' എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. 'ഷിബു' എന്നത് മറ്റൊന്നുമല്ല 'ശിവ' എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP