Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സരിതയുമായി ബന്ധം ഒഴിഞ്ഞത് മുൻ മന്ത്രിയുമായുള്ള അവിഹിതബന്ധത്തെ തുടർന്ന്; പ്രചരിച്ച ദൃശ്യങ്ങൾ മുൻ മന്ത്രിക്കൊപ്പമുള്ളതെന്നും ബിജു രാധാകൃഷ്ണൻ

സരിതയുമായി ബന്ധം ഒഴിഞ്ഞത് മുൻ മന്ത്രിയുമായുള്ള അവിഹിതബന്ധത്തെ തുടർന്ന്; പ്രചരിച്ച ദൃശ്യങ്ങൾ മുൻ മന്ത്രിക്കൊപ്പമുള്ളതെന്നും ബിജു രാധാകൃഷ്ണൻ

ചേർത്തല: ഒരു മുൻ മന്ത്രിയുമായുള്ള അവിഹിത ബന്ധത്തെ തുടർന്നാണ് സരിത എസ് നായരുമായുള്ള ബന്ധം ഒഴിഞ്ഞതെന്ന് ബിജു രാധാകൃഷ്ണൻ. സോളാർ കേസിലെ പ്രതി സരിതയും മുന്മന്ത്രിയുമായുള്ള അവിഹിത ബന്ധത്തിന്റെ ആദ്യഭാഗമാണ് ഈയിടെ പ്രചരിച്ച ദൃശ്യങ്ങളിലെന്നും ബിജു കോടതിയെ അറിയിച്ചു.

സരിതയുമായുള്ള വിവാഹബന്ധം ഒഴിയാൻ കാരണം ഇതാണെന്നും ചേർത്തല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്-രണ്ടിൽ ബിജു രാധാകൃഷ്ണൻ മൊഴി എഴുതി നൽകി. അർത്തുങ്കലിലെ മെറ്റാ ടെക്ക് എനർജി സ്ഥാപനത്തിന് സോളാർ പാനൽ വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ടാണ് കോടതിയിൽ മൊഴി നൽകിയത്.

ബന്ധം ഒഴിഞ്ഞ സമയത്തും തന്റെ ചെക്ക് സരിത ഉപയോഗിച്ചിരുന്നെന്നും ബിജു പറഞ്ഞു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്ന് ബിജു കോടതിയോട് ആവശ്യപ്പെട്ടു. തെളിവുകൾ ഹാജരാക്കാൻ കോടതിയുടെ മുന്നിൽ സ്വയം സാക്ഷിയാകാൻ തയാറാണെന്നും മജിസ്‌ട്രേറ്റ് കെ പി സുനിലിന് നൽകിയ വിശദീകരണകുറിപ്പിൽ ബിജു ചൂണ്ടിക്കാട്ടി. കോടതി ഈ കേസ് വീണ്ടും 14ന് പരിഗണിക്കും.

വാട്‌സ് ആപ്പിൽ സരിതയുടെ ദൃശ്യങ്ങൾ പ്രചരിച്ചത് വൻ വിവാദമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവിട്ടത് ആരെന്നും സരിതയ്‌ക്കൊപ്പമുണ്ടായിരുന്നത് ആരെന്നുമുള്ള ചർച്ചകൾ കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വിവാദത്തിന്റെ അലയൊലികൾ അടങ്ങുംമുമ്പാണ് ബിജു രാധാകൃഷ്ണന്റെ മൊഴി പുറത്തുവരുന്നത്.

വാട്‌സ്ആപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടത് സരിതയുടെ അറിവോടെയാണെന്നും അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP