Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശാശ്വതീകാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കെന്ന് ആരോപണം; കൊലപാതകത്തിനു സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നു സംശയമുണ്ടെന്ന് ബിജു രമേശ്

ശാശ്വതീകാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കെന്ന് ആരോപണം; കൊലപാതകത്തിനു സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നു സംശയമുണ്ടെന്ന് ബിജു രമേശ്

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുണ്ടെന്ന് സംശയമുണ്ടെന്നു ബിജു രമേശ്. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് സംശയമെന്നും ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി കൂടിയായ ബിജു പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെയാണ് ഇതിനു പിന്നിൽ. സ്വാമി ശാശ്വതീകാനന്ദ മരിച്ചാൽ സൂക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതി ആക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ ഉറപ്പു നൽകിയിരുന്നുവെന്നും ബിജു പറഞ്ഞു.

ട്രെയിനിൽ സ്ഥിരമായി സഞ്ചരിക്കുമായിരുന്ന ശാശ്വതീകാനന്ദയെ നിർബന്ധിച്ച് കാറിൽ കൊണ്ടുപോയതിന് പിന്നിൽ സൂക്ഷ്മാനന്ദയാണ്. പതിവായി കുളിമുറിയിൽ കുളിച്ചിരുന്നയാളാണ് ശാശ്വതികാനന്ദ. എന്നാൽ, കുളിമുറി മലമൂത്ര വിസർജ്ജനം നടത്തി ഉപയോഗ്യശൂന്യമാക്കിയ ശേഷം സ്വാമിയെ കടവിൽ കുളിക്കാൻ നിർബന്ധിതനാക്കുകയായിരുന്നുവെന്നും ബിജു രമേശ് ആരോപിച്ചു.

ശാശ്വതികാനന്ദ മരണപ്പെടുന്ന സമയത്ത് ഇവർ തമ്മിൽ അകൽച്ചയിലായിരുന്നു. ശാശ്വതികാനന്ദയുടെ പേരിൽ മഠത്തിലേക്കു വന്ന പണവും ഭൂമിയുമെല്ലാം തട്ടിയെടുത്തവരും സംശയത്തിന്റെ നിഴലിലാണെന്നും ബിജു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP