Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ലോക്ക്ഡൗൺ പരിശോധനയ്ക്കിടെ ബൈക്കുമായി മോഷ്ടാവ് പിടിയിൽ; പൊലീസ് കൈ നീട്ടിയതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി

കോഴിക്കോട് ലോക്ക്ഡൗൺ പരിശോധനയ്ക്കിടെ ബൈക്കുമായി മോഷ്ടാവ് പിടിയിൽ; പൊലീസ് കൈ നീട്ടിയതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി

സ്വന്തം ലേഖകൻ

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി ലോക്ക്ഡൗൺ സമയത്തു ചുറ്റിയടിക്കാൻ ഇറങ്ങിയ കള്ളനെ പൊലീസ് പിടികൂടി. ലോക്ക്ഡൗൺ പരിശോധന നടത്തുകയായിരുന്ന കസബ പൊലീസാണ് ബൈക്ക് മോഷ്ടാവിനെ പിടികുടിയത്. കൊയിലാണ്ടി പന്തലായനി കുന്നുമ്മൽ നെല്ലിക്കോട് മുഹമ്മദ് ഷാഫി (30) ആണ് പിടിയിലായത്. നഗരമധ്യത്തിൽ പാളയത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പൊലീസ് കൈകാണിച്ചപ്പോൾ ബൈക്ക് ഉപേക്ഷിച്ച് എംപി റോഡിലേക്കു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷാഫിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വൈക്കം സ്വദേശിയായ നിഥിന്റെ എൻഫീൽഡ് ബൈക്കാണ് മോഷ്ടിച്ചത്. വെസ്റ്റ്ഹിലിൽ ഫിസിയോ തെറാപ്പിസ്റ്റായ നിഥിൻ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിനു സമീപം ബൈക്ക് പാർക്ക് ചെയ്ത് നാട്ടിലേക്കു പോയതായിരുന്നു. മാർച്ച് 20നാണ് ബൈക്ക് നിർത്തിയിട്ടത്. പിടികൂടുമ്പോൾ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. എൻജിൻ നമ്പറടക്കമുള്ള വിശദാംശങ്ങൾ പരിശോധിച്ചാണ് പൊലീസ് ഉടമയെ കണ്ടെത്തിയത്.

എസ്ഐ വിളിച്ചപ്പോഴാണ് നിഥിൻ മോഷണവിവരം അറിയുന്നത്. പിടിയിലായ ഷാഫിയിൽ നിന്ന് താക്കോലുകളുടെ കൂട്ടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഷാഫി പിടിയിലാകുന്നതിനു ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് ഒയാസിസ് ഹോട്ടൽ വളപ്പിൽ തീപിടിത്തമുണ്ടായിരുന്നു. ആളൊഴിഞ്ഞ വളപ്പിൽ തീപിടിച്ചതുമായി ഷാഫിക്കു ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് വ്യാപാരികളിൽ ചിലർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് ഷാഫിയെ അവിടെ കണ്ടതാണ് സംശയത്തിനു കാരണം. ആരോ തീയിട്ടതാകാമെന്ന നിഗമനത്തിലാണ് അണയ്ക്കാനെത്തിയ ഫയർഫോഴ്സും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP