Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; രോഷാകുലരായ നാട്ടുകാർ ബസിനു തീയിട്ടു

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; രോഷാകുലരായ നാട്ടുകാർ ബസിനു തീയിട്ടു

കൊച്ചി: സ്വകാര്യ ബസിടിച്ച് കൊച്ചി വടുതലയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. രോഷാകുലരായ നാട്ടുകാർ ബസിന് തീയിട്ടു. വടുതല സ്വദേശി സൈജി (19) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ വടുതല പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സൈജിയുടെ സുഹൃത്തിനെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

പൊലീസെത്തി ബസ് റോഡിന് വശത്തേക്ക് മാറ്റിയിടുന്നതിനിടെയാണ് നാട്ടുകാർ ബസിന് തീയിട്ടത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ബസിന് സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബൈക്കും കത്തി നശിച്ചു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പു ചെയ്യുകയാണ്.

മരിച്ചയാളുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണു നിഗമനം. സംഭവ സമയത്ത് കൂടുതൽ പൊലീസ് സ്ഥലത്തില്ലായിരുന്നെന്നും ഇപ്പോൾ സ്ഥിതി ശാന്തമാണെന്നും പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP