Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്; ഫ്രഞ്ചുകാരനായ ബെർണാഡ് അർനോൾട്ട് ബിൽ ഗേറ്റ്‌സിനെ മറികടന്ന് രണ്ടാമനായി; ഒന്നാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെ

അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്; ഫ്രഞ്ചുകാരനായ ബെർണാഡ് അർനോൾട്ട് ബിൽ ഗേറ്റ്‌സിനെ മറികടന്ന് രണ്ടാമനായി; ഒന്നാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെ

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസിസ്‌കോ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ദ്വീർഘകാലമായി ഒന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കാലങ്ങളോളം അദ്ദേഹത്തിന് വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. പിന്നീട് ആമസോൺ സ്ഥാപകൻ ജെഫെ ബെസോസാണ് അദ്ദേഹത്തിന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്തത്. ഇതോടെ കുറച്ചുകാലമായി അതിസമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായി ഗേറ്റ്‌സ്. എന്നാൽ, പുറത്തുവന്ന ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു.

ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഇതുവരെയും രണ്ടാം സ്ഥാനം കൈവിടാതിരുന്ന ബിൽ ഗേറ്റ്‌സ് ഇക്കുറി മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ചുകാരനായ ബെർണാഡ് അർനോൾട്ടാണ് ബിൽ ഗേറ്റ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ആഡംബര ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പാരീസ് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയർമാനും സി ഇ ഒയുമാണ് അദ്ദേഹം.

എല്ലാ വർഷവും ബ്ലൂംബർഗ് പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയിലാണ് 108 ബില്ല്യൺ യുഎസ് ഡോളർ ആസ്തിയുള്ള അർനോൾട്ട് രണ്ടാം സ്ഥാനക്കാരനായത്. 39 ബില്ല്യൺ യുഎസ് ഡോളറാണ് അർനോൾട്ടിന്റെ ആസ്തിയിൽ വർധിച്ചത്. അർനോൾട്ട് ആഡംബര വസ്തുക്കളുടെ നിർമ്മാണത്തിലേക്ക് കടക്കുന്നത് 1984 ലാണ്. പാബ്ലോ പിക്കാസോയും ആൻഡി വാർഹോളും ഉൾപ്പെടെയുള്ള വിഖ്യാതരായ കലാകാരന്മാരുടെ പെയിന്റിങ്ങളുടെ ശേഖരവും അർനോൾട്ടിനുണ്ട്. എപ്രിലിൽ തീപിടുത്തത്തിൽ തകർന്ന പാരീസിലെ നോത്രെ ദാം പള്ളിയുടെ പുനർനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയ കോടീശ്വരന്മാരിൽ പ്രധാനിയാണ് അർനോൾട്ട്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 125 ബില്ല്യൺ യു എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബിൽ ഗേറ്റ്‌സിന്റെ സമ്പാദ്യം 107 ബില്ല്യൺ യു എസ് ഡോളറാണ്. 500 സമ്പന്നർ ഉൾപ്പെടുന്ന പട്ടികയാണിത്. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തന്റെ കീഴിലുള്ള ഗേറ്റ്സ് ആൻഡ് മെലിൻഡ ഫൗണ്ടേഷന് 35 ബില്ല്യൺ നൽകിയതോടെയാണ് ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്താവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP