Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിന്ധ്യാസ് എത്തിയത് മേക്കപ്പുമിട്ട് ബ്യൂട്ടിപാർലറിൽ നിന്നിറങ്ങി സുന്ദരിയായി; ലക്ഷ്യം വിവാദത്തിലൂടെ സരിതയെ പോലെ മാദ്ധ്യമ ശ്രദ്ധ നേടുക തന്നെ

ബിന്ധ്യാസ് എത്തിയത് മേക്കപ്പുമിട്ട് ബ്യൂട്ടിപാർലറിൽ നിന്നിറങ്ങി സുന്ദരിയായി; ലക്ഷ്യം വിവാദത്തിലൂടെ സരിതയെ പോലെ മാദ്ധ്യമ ശ്രദ്ധ നേടുക തന്നെ

തിരുവനന്തപുരം: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട 33ഓളം കേസുകളുണ്ടായിട്ടും മുഖ്യപ്രതി സരിത എസ് നായർ പുറത്തിറങ്ങി സ്വയംപ്രഖ്യാപിത സെലബ്രിറ്റിയാകാൻ ശ്രമിച്ചത് ചാനലുകളിലൂടെയുള്ള മാർക്കറ്റിങ് തന്ത്രം ഫലപ്രദമായി നടത്തി തന്നെയാണ്. സരിതയുടെ പാതയിൽ തന്നെയായിരുന്നു കൊച്ചി ബ്ലാക്‌മെയിൽ പെൺവാണിഭ കേസിലെ പ്രതികളും സഞ്ചരിച്ചതും തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുത്തതും. ഇതിനൊക്കെ ശേഷം വിവാദങ്ങളിലൂടെ മാദ്ധ്യമ ശ്രദ്ധ നേടി സെലബ്രിറ്റിയാകാൻ രംഗത്തിറങ്ങിയിരിക്കയാണ് ബിന്ധ്യാസ്. ഈ ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിനെ കാണാൻ എത്തിയതിലൂടെ കണ്ടതും.

ബാർകോഴ വിവാദത്തിലെ നായകനായി മാറിയ ബിജു രമേശിനെ കാണാൻ എത്തിയതിലൂടെ തനിക്കും പ്രശസ്തി കിട്ടുമെന്നും ചാനലുകാർ പുറകേ വരുമെന്നും അറിഞ്ഞതു കൊണ്ട് ബ്യൂട്ടിപാർലറിൽ പോയി മേക്കപ്പിട്ട് സുന്ദരിയായാണ് ബിന്ധ്യാസ് എത്തിയത്. മാണിക്കെതിരേ തെളിവു കൈവശമുണ്ടെന്നവകാശപ്പെട്ടെത്തിയ യുവതിയെ കാണാൻ ബിജു കൂട്ടാക്കിയല്ല. ബാർ കോഴയാരോപണത്തിൽ ഇന്നലെ വിജിലൻസിന് ശബ്ദരേഖയടക്കമുള്ള തെളിവുകൾ കൈമാറുമെന്നു പറഞ്ഞിരുന്നതിനാൽ വന്മാദ്ധ്യമപ്പട ബിജു രമേശിന്റെ വീടിനു മുന്നിൽ കാത്തുനിന്നിരുന്നു. ഇതിനിടെ വൈകിട്ടു നാലരയോടെയാണ് ബിന്ധ്യാസ് അവിടേക്കെത്തിയത്.

ബിജുവിന്റെ ബന്ധുവിനോടു സംസാരിച്ച ബിന്ധ്യാസ് അദ്ദേഹത്തെ നേരിട്ടു കാണണമെന്നാവശ്യപ്പെട്ടു. എന്നാൽ, ബ്ലാക്‌മെയിലിങ്് കേസിലെ പ്രതിയെ കാണാൻ താൽപര്യമില്ലെന്നു ബിജു അറിയിച്ചതോടെ യുവതി മടങ്ങി. ഇതിനിടെ, മാദ്ധ്യമപ്രവർത്തകർ പ്രതികരണത്തിനായി വളഞ്ഞെങ്കിലും, എല്ലാം ബിജു പറയുമെന്നായിരുന്നു ബിന്ധ്യാസിന്റെ മറുപടി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി പോകുകയും ചെയ്തു.

ബിന്ധ്യാസ് മടങ്ങിയശേഷം മാത്രം പുറത്തെത്തിയ ബിജു മാദ്ധ്യമങ്ങൾക്കു മുന്നിലെത്തി. യുവതിയുടെ ആഗമനോദ്ദേശ്യം തനിക്കറിയില്ലെന്നും അവരുമായി താൻ സംസാരിച്ചിട്ടില്ലെന്നും ബിജു വ്യക്തമാക്കി. ബിന്ധ്യാസ് സ്ഥലംവിട്ടശേഷം തനിക്കയച്ച എസ്.എം.എസ്. സന്ദേശവും അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ കാട്ടി. മന്ത്രി മാണിയുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവ കൈമാറാൻ നേരിട്ടു കാണണമെന്നുമായിരുന്നു സന്ദേശം.

എറണാകുളത്ത് തങ്ങൾ ഇടനില നിന്ന ഒരു നിർമ്മാണ കരാറിൽ കിട്ടേണ്ട ഒരുകോടിയോളം രൂപ നൽകാതെ കബളിപ്പിച്ചെന്നും ഇതിന്റെ രേഖകളുണ്ടെന്നുമാണ് ബിന്ധ്യാസ് പറഞ്ഞത്. ഇതിൽ ഇടപെട്ടത് കെ.എം. മാണിയുടെ സ്റ്റാഫിലുൾപ്പെട്ട രണ്ടുപേരാണെന്ന് ബിന്ധ്യാസ് പറഞ്ഞതായും ബിജുവിന്റെ ബന്ധു ലാൽ വെളിപ്പെടുത്തി.

മാദ്ധ്യമപ്പട ബിജുവിനരികിൽ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ബിന്ധ്യാസിന്റെ രംഗപ്രവേശം. മുമ്പ് ഉന്നതരുടെ പേരുകൾ തനിക്ക് വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സോളാർ തട്ടിപ്പുകാരി സരിത എസ് നായർ മാദ്ധ്യമങ്ങളിൽ സ്റ്റാറായതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP