Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല; വെറും ഒരു കോടി 72ലക്ഷം രൂപയെ കുറിച്ചേ തർക്കമുള്ളൂ; ഞാനും എന്റെ ചേട്ടനും ചെയ്തതിന്റെ പേരിൽ അച്ഛനെ എന്തിന് വലിച്ചിഴക്കുന്നു; ബിനോയ് അവിടെ നിൽക്കേട്ടേ; ഇവിടെ വന്നിട്ട് വലിയ അത്യാവശ്യം ഒന്നുമില്ല; സഹോദരന്റെ യാത്രാ വിലക്കിനെ കുറിച്ച് ബിനീഷ് കോടിയേരി പ്രതികരിച്ചത് ഇങ്ങനെ

കേസില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല; വെറും ഒരു കോടി 72ലക്ഷം രൂപയെ കുറിച്ചേ തർക്കമുള്ളൂ; ഞാനും എന്റെ ചേട്ടനും ചെയ്തതിന്റെ പേരിൽ അച്ഛനെ എന്തിന് വലിച്ചിഴക്കുന്നു; ബിനോയ് അവിടെ നിൽക്കേട്ടേ; ഇവിടെ വന്നിട്ട് വലിയ അത്യാവശ്യം ഒന്നുമില്ല; സഹോദരന്റെ യാത്രാ വിലക്കിനെ കുറിച്ച് ബിനീഷ് കോടിയേരി പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: ബിനോയ് കോടിയേരി ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് ദുബായിലെ കമ്പനിക്ക് നൽകാനുള്ളതെന്ന് ബിനീഷ് കോടിയേരി. 13 കോടി നൽകാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ബിനീഷ് പറഞ്ഞു. യാത്രാവിലക്ക് ഫെബ്രുവരി 2ന് ശേഷം മാത്രമാണെന്നും കോടതിയിൽ അപ്പീൽ നൽകാൻ സാവകാശമുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ ബിനോയ് കോടിയേരിക്ക് ദുബായിയിൽ യാത്രവിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കുകയായിരുന്നു സഹോദരൻ ബിനീഷ് കോടിയേരി.

നേരത്തെ പറഞ്ഞത് 13 കോടി നൽകാനുണ്ടെന്ന്. ഇപ്പോൾ സത്യം മനസ്സിലായില്ലേ. അവന് ദുബായിലുണ്ട്. യാത്രവിലക്കുള്ളത് ദുബായ് വിട്ട് വരാൻ മാത്രമാണ്. അവിടെ നിന്ന് കേസ് നടത്തും. അവൻ ഇങ്ങോട്ട് പെട്ടെന്ന് വന്നിട്ട് വലിയ കാര്യമില്ല. അവിടെ നിൽക്കട്ടേ. ഇതിന് അച്ഛൻ എങ്ങനെ കുറ്റക്കാരനാകും. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് അച്ഛൻ ചെയ്തതാകുമോ? യാത്രാവിലക്ക് ഫെബ്രുവരി 2ന് ശേഷം മാത്രമാണെന്നും കോടതിയിൽ അപ്പീൽ നൽകാൻ സാവകാശമുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. അച്ഛൻ കോടിയേരി ബാലകൃഷ്ണനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു ബിനോയിയുടെ ഇടപെടൽ. എന്നാൽ നേരത്തെ പാർട്ടി തന്നെ ബിനോയ്ക്ക് കേസില്ലെന്ന് വിശദീകരിച്ചിരുന്നു. അത് ബിനോയ് തള്ളി പറയുകയും ചെയ്തു.

13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വലിയ ആരോപണം. എന്നാൽ 1 കോടി 72 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. അതിലാണ് കേസ് നിലനിൽക്കുന്നത്. എന്നാൽ ഇപ്പോൾ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങൾക്ക് ഇല്ല. അതുകൊടുത്തുകഴിഞ്ഞാൽ കേസ് തീരും. ബിനോയ്ക്ക് ഏർപ്പെടുത്തിയ യാത്രവിലക്കിൽ ദുബായ് കോടതിയിൽ അപ്പീൽ നടപടികളുമായി മുന്നോട്ട് പോവാനാവും ബിനോയ് തീരുമാനിക്കുകയെന്നും ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് നിലനിൽക്കുന്നത് എത്ര കോടി രൂപയിലാണെന്നത് സംബന്ധിച്ച് പരാതിക്കാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 13 കോടിയെന്ന അനാവശ്യമായ ആരോപണങ്ങളും ചർച്ചകളുമാണ് ഇപ്പോൾ ഉയരുന്നത്. ഈ വിഷയത്തിലേക്ക് അച്ഛനെ വലിച്ചിഴക്കുന്നതിലെ ഗൂഢാലോചന മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കേസിന്റെ ഉത്തരവാദിത്തം അച്ഛനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് എന്തിനാണെന്നാണ് താൻ ചോദിക്കുന്നത്. ബിനോയിയും താനും പ്രായപൂർത്തിയായവരാണ്. അതുകൊണ്ട് ഞങ്ങൾ ഇടപെട്ട കേസിന്റെ ഉത്തരവാദിത്തം പൂർണമായും ഞങ്ങൾക്ക് തന്നെയാണ്. ബിനോയിയുടെ കേസിലും ആ പരിഗണന തന്നെയാണ് നൽകേണ്ടത്. ഇതിലേക്ക് കോടിയേരി ബാലകൃഷ്ണനെന്ന ഞങ്ങളുടെ അച്ഛനെ വലിച്ചിഴക്കേണ്ട കാര്യമില്ല. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ പാർട്ടി നേതാക്കളെ പറ്റിയും പാർട്ടി പ്രവർത്തനത്തെ പറ്റിയും വിവാദങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. കേസിൽ രാകുൽ കൃഷ്ണയടക്കം ആരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ താൻ തയ്യാറല്ലെന്നും ബിനീഷ് പറഞ്ഞു.

ബിനീഷ് യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പറഞ്ഞു. മക്കൾക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളുടെയും ചൂണ്ടുവിരൽ അച്ഛനെതിരെ നീളുന്നതിനു പിന്നലെ ഗൂഢലക്ഷ്യമെന്താണെന്ന് തങ്ങൾക്കറിയാമെന്നും ബിനീഷ് പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്കൊണ്ടൊന്നും തങ്ങളെ തളർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് പൊലീസിന്റെ നിർദ്ദേശ പ്രകാരം എമിഗ്രേഷൻ അധികൃതരാണ് ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബായിയിലെ ജാസ് ടൂറിസം കമ്പനി നൽകിയ കേസിലാണ് ദുബായ് പൊലീസിന്റെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP