Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവരങ്ങൾ 'അപ്‌ഡേറ്റഡ്' അല്ലെങ്കിൽ ആധാർ 'ഔട്ട്‌ഡേറ്റഡാകും'! ബയോമെട്രിക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകുമെന്ന് സർക്കാർ; റദ്ദാകുന്നത് 15 വയസ് കഴിഞ്ഞിട്ടും അപേഡേറ്റ് ചെയ്യാത്ത ആധാർ; 800 അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യമൊരുക്കി സർക്കാർ

വിവരങ്ങൾ 'അപ്‌ഡേറ്റഡ്' അല്ലെങ്കിൽ ആധാർ 'ഔട്ട്‌ഡേറ്റഡാകും'! ബയോമെട്രിക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകുമെന്ന് സർക്കാർ; റദ്ദാകുന്നത് 15 വയസ് കഴിഞ്ഞിട്ടും അപേഡേറ്റ് ചെയ്യാത്ത ആധാർ; 800 അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യമൊരുക്കി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആധാറിന് ഭരണഘടനാ സാധുത ഉണ്ടെന്ന സുപ്രീം കോടതി വിധി വന്ന് ദിവസങ്ങൾക്ക് ശേഷം ആധാർ വിവരങ്ങൾ തെറ്റുകൾ തിരുത്തി കൃത്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അതിനിടെയാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകുമെന്ന് സർക്കാർ അറിയിപ്പ് പുറത്ത് വരുന്നത്. കൃഷ്ണമണി, വിരലടയാളം എന്നിവയടക്കമുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ അറിയിച്ചത്.

അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് ആധാർ എടുക്കുമ്പോൾ ബയോമെട്രിക്‌സ് എടുക്കാറില്ല, എന്നാൽ അഞ്ചു വയസ്സു കഴിയുമ്പോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക് രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നാണു നിബന്ധന. ആധാർ നമ്പർ ഉണ്ടായിട്ടും ഭൂരിഭാഗം കുട്ടികളും അപ്‌ഡേറ്റ് ചെയ്യുന്നില്ല എന്നു കണ്ടെത്തിയതോടെയാണു യുഐഡിഎഐയുടെ തീരുമാനം.ഏഴു വയസ്സ് കഴിഞ്ഞിട്ടും ബയോമെട്രിക്‌സ് നൽകാത്ത കുട്ടികളുടെ ആധാർ താൽക്കാലികമായി പിൻവലിക്കുമെന്നറിയിച്ച് അക്ഷയ സംസ്ഥാന ഓഫിസിനു കത്ത് ലഭിച്ചു.

ഇവർക്കു ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്താൽ തുടർന്ന് ഉപയോഗിക്കാം. എന്നാൽ 15 വയസ്സ് കഴിഞ്ഞിട്ടും ഒരിക്കിൽ പോലും അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ആധാർ റദ്ദാകും. ഇവർക്ക് ഒരാവശ്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ കഴിയില്ല.സംസ്ഥാനത്ത് ആധാർ മെഷീനുള്ള 800 അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ചു വയസ്സിനു ശേഷമുള്ള ആദ്യ അപ്‌ഡേഷൻ സൗജന്യമാണ്, രണ്ടാമത്തെ അപ്‌ഡേഷന് 25 രൂപ ഈടാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP