Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർദ്ദിനാളിനെതിരായ വ്യാജരേഖാ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത; പൊലീസ് അന്വേഷണം തിരക്കഥ തയ്യാറാക്കിയാണെന്ന് ബിഷപ്പ് മനത്തോടത്ത്; പിടിയിലായ ആദിത്യന്റെ ആരോപണങ്ങൾ തള്ളിയും അതിരൂപത

കർദ്ദിനാളിനെതിരായ വ്യാജരേഖാ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത; പൊലീസ് അന്വേഷണം തിരക്കഥ തയ്യാറാക്കിയാണെന്ന് ബിഷപ്പ് മനത്തോടത്ത്; പിടിയിലായ ആദിത്യന്റെ ആരോപണങ്ങൾ തള്ളിയും അതിരൂപത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത. കേസിലെ അന്വേഷണം പ്രഹസനമാണെന്ന് മെത്രാൻ ബിഷപ്പ് മനത്തോടത്ത് പറഞ്ഞു. തിരക്കഥ തയ്യാറാക്കിയാണ് ആന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിടിയിലായ ആദിത്യന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് അതിരൂപത രംഗത്തുവന്നത്.

സിറോ മലബാർ സഭാ വ്യാജരേഖാ കേസിൽ സഭയുടെ അക്കൗണ്ട് വിവരങ്ങൾ ആദിത്യന് കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെനന്ന് വാർത്ത പുറത്തുവന്നിരുന്നു. ഇയാളെ പൊലീസ് തിരയുന്ന അവസ്ഥയാണുള്ളത്. മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരന്റേ നിർദേശത്തെതുടർന്നാണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ആദിത്യൻ മൊഴിനൽകിയിട്ടുണ്ട്. ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ ആദിത്യന് സഭയുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത് സ്വകാര്യ ബാങ്ക് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഇയാൾക്ക് ഇടവക വികാരി ടോണി കല്ലൂക്കാരനുമായി അടുപ്പം ഉള്ളതായും പൊലീസ് സംശയിക്കുന്നു. മുരിങ്ങൂർ സാൻജോ പള്ളിവികാരി ടോണി കല്ലൂക്കാരൻ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കൊണ്ട് വ്യാജ രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യന്റേ മൊഴി. രേഖകൾ അപ്പ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ആദിത്യനെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു.

അതേസമയം കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർകൂടിയായ മനത്തോടത്ത്. ഫാ പോൾ തേലേക്കാട്ട് കൈമാറിയ വ്യാജരേഖ സിനഡിനു മുന്നിൽവെച്ചത് ബിഷപ്പ് ജേക്കബ് മനത്തോടത്തായിരുന്നു. സിനഡിന്റെ നിർദ്ദേശപ്രകാരം ഫാ ജോബി മാപ്രകാവിലാണ് പരാതി നൽകിയത്.

തങ്ങളെ കേസിൽനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഫാ പോൾ തേലേക്കാട്ടും ബിഷപ്പ് മനത്തോടത്തും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. അന്വേഷണത്തിന്റെ പേരിൽ ഇരുവരെയും ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പോൾ തേലേക്കാട്ട് നൽകിയ രേഖ സിനഡിനു മുന്നിൽ ഹാജരാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ബിഷപ്പ് മനത്തോടത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകി. പോൾ തേലേക്കാട്ടിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP