Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവൻ ബിഷു ഷെയ്ക്ക് അറസ്റ്റിൽ; കൊച്ചിയിൽ നിന്നുള്ള സിബിഐ സംഘം പിടികൂടിയത് അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്ന പ്രതിയായ വ്യക്തി

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവൻ ബിഷു ഷെയ്ക്ക് അറസ്റ്റിൽ; കൊച്ചിയിൽ നിന്നുള്ള സിബിഐ സംഘം പിടികൂടിയത് അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്ന പ്രതിയായ വ്യക്തി

കൊച്ചി: അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ തലവനായ ബിഷു ഷെയ്ഖ് അറസ്റ്റിൽ. കൊച്ചിയിൽ നിന്നുള്ള സിബിഐ സംഘമാണ് ഇന്തോ-ബംഗ്ലാ അതിർത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനെ പിടികൂടിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാൻഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വൻകള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്.

സദാ അംഗരക്ഷകരുടെ കാവലിൽ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊൽക്കത്തയിൽ വെച്ച് സാഹസികമായാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്ന പ്രതിയാണ് ഇയാൾ. കൊച്ചിയിൽ എത്തിച്ച ബിഷു ഷെയ്ക്കിനെ കോടതിയിൽ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അതീവ രഹസ്യമായാണ് പൊലീസ് ബിഷു ഷെയ്ഖിനെ പിടികൂയതെന്നാണ് ലഭിക്കുന്ന വിവരം.

കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നൽകിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാൻ പ്രത്യേക ഫോൺ തന്നെ ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ ജനുവരി 30ന് ട്രെയിനിൽ സഞ്ചരിക്കവേ ആലപ്പുഴയിൽ വച്ചാണ് ജിബു ഡി. മാത്യുവിനെ സിബിഐ സംഘം പിന്തുടർന്ന് പിടികൂടുന്നത്.

ഇയാളുടെ കൈയിൽ നിന്ന് 45 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കമാൻഡന്റായ ജിബുവിന് കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ചതാണ് ഈ പണമെന്നാണ് സിബിഐ നിഗമനം. ജിബു ഡി. മാത്യുവിന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ന

ിരവധി തവണ ബിഷു ശൈഖിൽ ജിബു കോഴ വാങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വരെ കൈമാറിയിരുന്നതായി തിരുവനന്തപുരം സിബിഐ സംഘം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് സിബിഐയുടെ ആവശ്യ പ്രകാരം കോടതി ബിഷു ശൈഖിനെ കേസിൽ രണ്ടാം പ്രതിയാക്കി. നിലവിൽ കൊൽകത്തയിലെ ബി.എസ്.എഫ് 83 ബറ്റാലിയൻ കമാൻഡന്റാണ് ജിബു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP