Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികളെ സിപിഎം ചാവേറുകളാക്കുന്നു; സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ പിണറായി സർക്കാർ പ്രവർത്തിക്കുന്നത് ദുഷ്ടലാക്കോടെയെന്നും ആരോപണം; സിപിഎമ്മിന്റെ ദുർവാശി വൻ അപകടത്തിലേക്കെന്ന് ബിജെപി

പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികളെ സിപിഎം ചാവേറുകളാക്കുന്നു; സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ പിണറായി സർക്കാർ പ്രവർത്തിക്കുന്നത് ദുഷ്ടലാക്കോടെയെന്നും ആരോപണം; സിപിഎമ്മിന്റെ ദുർവാശി വൻ അപകടത്തിലേക്കെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികളെ ചാവേറുകളാക്കി ശബരിമലയിലെത്തിക്കാൻ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം ടി.രമേശ്. പാർട്ടിയിലുള്ള അവിശ്വാസികളായ യുവതികളെ വാടകയ്ക്കെടുത്ത് വിശ്വാസിലേബലിൽ ശബരിമലയിലെത്തിച്ച് സംഘർഷമുണ്ടാക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണ്. ആചാരം ലംഘിക്കാൻ ബോധപൂർവ്വമുള്ള ശ്രമമാണ് സർക്കാരും സിപിഎമ്മും നടത്തുന്നത്. വിശ്വാസികളെയും അവിശ്വാസികളെയും തമ്മിൽ യുദ്ധം നടത്തിക്കാനുള്ള ദുഷ്ടലാക്കാണ് മുഖ്യമന്ത്രിക്ക്. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുർവാശി അപകടസാഹച്യം ഉണ്ടാക്കും. വാടകയ്ക്കെടുത്ത ചാവേറുകളുമായി എത്തി സിപിഎം ബോധപൂർവ്വം സംഘർഷത്തിന് ശ്രമിച്ചാൽ തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാകും.

അധികാരം ഉപയോഗിച്ച് വിശ്വാസികളുടെ സമരത്തെ അടിച്ചമർച്ചാൻ ശ്രമിച്ചാൽ തുടർന്നുണ്ടാകുന്ന വിഷയങ്ങൾക്ക് ഉത്തരവാധി മുഖ്യമന്ത്രി മാത്രമായിരിക്കും. ആളുകളെ വിഢികളാക്കുന്ന സമീപനം ദേവസ്വം ബോർഡ് അവസാനിപ്പിക്കണം. അധികാരം മോഹിച്ച് സർക്കാരിനും സിപിഎമ്മിനും വിശ്വാസികൾക്കും ഒപ്പം നിന്ന് പലവള്ളത്തിൽ കാലുചവുട്ടരുത്. മാരീച വേഷം കെട്ടി ഇനിയും വിശ്വാസകളെ ഇനിയും വഞ്ചിച്ചാൽ ക്ഷേത്രങ്ങളിൽ ദേവസവം ബോർഡ് വേണമോ എന്ന് വിശ്വാസികൾക്ക് ആലോചിക്കേണ്ടിവരും. അയൽക്കൂട്ടങ്ങളിലെ സ്ത്രീകളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തി വിസ്വാസസമരത്തിനെതിരെയുള്ള പ്രചരണ പരിപാടികിളിൽ പങ്കെടുപ്പിലച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിശ്വാസികൾക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളെ കിട്ടുന്നില്ലെങ്കിൽ വേറെ മാർഗ്ഗം നോക്കണമെന്നും എം ടി രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല സംരക്ഷണസമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ നിലയ്ക്കലിൽ ഉപവസിക്കും. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിലും നിലയ്ക്കലുമുള്ള നാമജപത്തിന് എല്ലാ പിന്തുണയും നൽകും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് പമ്പയിൽ പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറിമാർ സന്ദർശിക്കും. ഈമാസം 23 മുതൽ 30 വരെ എല്ലാ പഞ്ചായത്തിലും നാപജപ സത്യഗ്രഹസഭകൾ നടത്തും. തുടർന്ന് നവംബറിൽ ജില്ലാതലത്തിൽ ശബരിമല സംരക്ഷണണ യാത്രകൾ നടത്തുമെന്നും എം ടി.രമേശ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP