Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപിക്കാർ കലോത്സവ നഗരിക്കടുത്ത്; മൃതദേഹം കൊണ്ടുപോയ ആംബുലൻസും നേതാക്കളുടെ വാഹനങ്ങളും മാത്രം കടന്നു പോകാൻ അനുവദിച്ചു പൊലീസ്; സംഘർഷം ഒഴിവായതു കലക്ടറുടെ ഇടപെടലിൽ

കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപിക്കാർ കലോത്സവ നഗരിക്കടുത്ത്; മൃതദേഹം കൊണ്ടുപോയ ആംബുലൻസും നേതാക്കളുടെ വാഹനങ്ങളും മാത്രം കടന്നു പോകാൻ അനുവദിച്ചു പൊലീസ്; സംഘർഷം ഒഴിവായതു കലക്ടറുടെ ഇടപെടലിൽ

കണ്ണൂർ: കണ്ണൂരിൽ കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപി പ്രവർത്തകർ കലോത്സവ നഗരിക്കടുത്തെത്തിയതു പ്രദേശത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു. കലക്ടർ ഇടപെട്ടാണു സംഘർഷാവസ്ഥ ഒഴിവാക്കിയത്. കലോത്സവത്തിന്റെ പ്രധാനവേദിക്ക് അരികിലൂടെ മൃതദേഹം കൊണ്ടുപോകാനുള്ള നീക്കമാണു സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

കൊല്ലപ്പെട്ട മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തൻ സന്തോഷി(52)ന്റെ മൃതദേഹവുമായി സ്‌കൂൾ കലോത്സവ നഗരിയിലേക്കു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണു സംഘർഷാവസ്ഥ ഉടലെടുത്തത്. സ്‌കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.

കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹവുമായി ബിജെപി പ്രവർത്തകർ കണ്ണൂരിൽ കലോത്സവനഗരിക്കടുത്തുവരെ എത്തി. കലോത്സവത്തിന്റെ പ്രധാന വേദിയുടെ മുൻഭാഗം ഒഴിവാക്കി മൃതദേഹം പൊതുദർശനത്തിനായി പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തിക്കാൻ പൊലീസ് വഴിയൊരുക്കിയെങ്കിലും പ്രതിഷേധവുമായി എത്തുകയായിരുന്നു ബിജെപിക്കാർ.

കലോത്സവത്തിന്റെ പ്രധാനവേദിക്ക് മുന്നിലൂടെ മൃതദേഹവുമായി എത്തുന്നത് തടയാനായി എ.കെ.ജി ആശുപത്രിക്ക് മുന്നിൽ പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് തുടർന്ന് പൊലീസ് മൈതാനം ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മൃതദേഹം എത്തിക്കാൻ വഴിയൊരുക്കുകയും അവിടെ പൊതുദർശനത്തിന് വെക്കുകയുമായിരുന്നു.

എന്നാൽ പൊതുദർശനത്തിന് ശേഷം മൃതദേഹവുമായി വാഹനം കലോത്സവനഗരിക്ക് മുന്നിലൂടെ കടന്നുപോകാൻ അനുവദിക്കണമെന്നാണു ബിജെപി പ്രവർത്തകരുടെ ആവശ്യം. പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ റോഡ് ഉപരോധിച്ചു. തുടർന്ന് കലക്ടറും ബിജെപി നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസും നേതാക്കളുടെ വാഹനങ്ങളും മാത്രം കലോത്സവ വേദിക്ക് അരികിലൂടെ കൊണ്ടു പോകാൻ അനുമതി നൽകുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം ചെയ്ത ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ കണ്ണൂർ നഗരത്തിലെത്തിച്ചത്. നേതാക്കൾ മൃതദേഹത്തെ അനുഗമിച്ച് ഇവിടേക്ക് എത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ അണിനിരത്തിയിരുന്നു. ഇതിനായി യുവജനോത്സവ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരേയും വിന്യസിച്ചിരുന്നു

ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സന്തോഷിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. എന്നാൽ സിപിഎമ്മിന്റെ മേൽ കൊലപാതകം കെട്ടിവയ്ക്കാനുള്ള ശ്രമമാണെന്നു സിപിഐ(എം) നേതാക്കളും അറിയിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് രാവിലെ കലോത്സവം നടക്കുന്ന കണ്ണൂർ പൊലീസ് ഗ്രൗണ്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP