Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പഞ്ച് മോദി ചലഞ്ച്' പരിപാടിക്കിടെ കളമശേരിയിൽ എ.ഐ.എസ്.എഫ് - ബിജെപി സംഘർഷം; പരിപാടി തടയാൻ ശ്രമിച്ച് ബിജെപി; പ്രധാനമന്ത്രിക്കെതിരായ അപരിഷ്‌കൃതമായ സമരമുറയെന്നും ആരോപണം

'പഞ്ച് മോദി ചലഞ്ച്' പരിപാടിക്കിടെ കളമശേരിയിൽ എ.ഐ.എസ്.എഫ് - ബിജെപി സംഘർഷം; പരിപാടി തടയാൻ ശ്രമിച്ച് ബിജെപി; പ്രധാനമന്ത്രിക്കെതിരായ അപരിഷ്‌കൃതമായ സമരമുറയെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'പഞ്ച് മോദി ചലഞ്ച്' പരിപാടിക്കിടെ കളമശേരിയിൽ എ.ഐ.എസ്.എഫ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കളമശേരി എച്ച്.എം ടി. റോഡിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് എഐഎസ്എഫ് പ്രവർത്തകർ 'പഞ്ച് മോദി ചലഞ്ച്' പരിപാടി സംഘടിപ്പിച്ചത്. ഇത് ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

തിങ്കളാഴ്ച എറണാകുളം മറൈൻഡ്രൈവിൽ എഐഎസ്എഫ് പ്രവർത്തകർ സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയുടെ വീട്ടിലേക്ക് സംഘപരിവാർ പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'പഞ്ച് മോദി ചാലഞ്ച്' പരിപാടി എഐഎസ്എഫ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

കളമശേരിയിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരായ അപരിഷ്‌കൃതമായ സമരമുറയാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP