Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് ജയിച്ച കല്ല്യാശേരിയിലെ അഞ്ചാംപീടിക വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് വട്ടപ്പൂജ്യം; സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ബിജെപി സ്ഥാനാർത്ഥി പോലും സ്വന്തം പേരിൽ വോട്ടുചെയ്തില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'പോളിങ് മെഷീൻ അട്ടിമറി' എന്ന് കളിയാക്കി മറ്റുചിലർ

എൽഡിഎഫ് ജയിച്ച കല്ല്യാശേരിയിലെ അഞ്ചാംപീടിക വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് വട്ടപ്പൂജ്യം; സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ബിജെപി സ്ഥാനാർത്ഥി പോലും സ്വന്തം പേരിൽ വോട്ടുചെയ്തില്ലേ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'പോളിങ് മെഷീൻ അട്ടിമറി' എന്ന് കളിയാക്കി മറ്റുചിലർ

കണ്ണൂർ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും നേടാനാവാത്തത് വലിയ ചർച്ചയായിരുന്നു. പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും ഒരു സീറ്റെങ്കിലും ലഭിക്കുമെന്നും എല്ലാം ചർച്ച നടന്നതോടെ. ശബരിമല വിഷയത്തിൽ ലഭിച്ച ഊർജം വോട്ടായി മാറുമെന്നും ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നു. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതിരുന്നത് ബിജെപിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമൊന്നും ജനമനസ്സുകളിൽ ഇപ്പോഴും കിട്ടിയില്ലെന്ന് വ്യക്തമാക്കന്നതായാണ് പൊതുവെ വിലയിരുത്തൽ വന്നത്.

എന്നാൽ ബിജെപിയുടെ സ്വന്തം സ്ഥാനാർത്ഥി പോലും ബിജെപിക്ക് വോട്ടു ചെയ്തില്ലേ എന്ന ചോദ്യമാണ് ഇതോടൊപ്പം കല്യാശ്ശേരി പഞ്ചായത്തിൽ നിന്ന് ഉയരുന്നത്. കാരണം കണ്ണൂർ ജില്ലയിലെ കല്ല്യാശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും കിട്ടിയില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ വന്നതോടെ വലിയ ചർച്ചയും നടക്കുന്നു. ബിജെപി സ്ഥാനാർത്ഥിപോലും യുഡിഎഫിനോ എൽഡിഎഫിനോ വോട്ടുചെയ്‌തോ എന്ന ചോദ്യവുമായാണ് പലരും എത്തുന്നത്.

യുഡിഎഫിലെ ഒവി ലതയെ 505 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡി. രമ തോൽപിച്ചത്. സിപിഎമ്മിന്റെ തട്ടകമെന്ന് പറയാവുന്ന പാർട്ടി ഗ്രാമമാണ് കല്യാശ്ശേരി. 739 പേർ വോട്ടു ചെയ്ത തെരഞ്ഞെടുപ്പിൽ ഡി രമയ്ക്ക് 622 വോട്ടും ഒ.വി ലതയ്ക്ക് 117 വോട്ടും ലഭിച്ചു.
കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭൂരിപക്ഷം 470 ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 215 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി എൽഡിഎഫ് നില മെച്ചപ്പെടുത്തി.

ആകെയുള്ള 1132 വോട്ടർമാരിൽ 739 പേരാണ് ഇക്കുറി വോട്ടുചെയ്തത്. കഴിഞ്ഞ തവണ 900 പേർ വോട്ടുചെയ്തിരുന്നു. പഞ്ചായത്ത് അംഗമായിരുന്ന എം.ഇ.കെ ലളിത സർക്കാർ ഉദ്യോഗം ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കല്ല്യാശേരി പഞ്ചായത്തിലെ 18 അംഗങ്ങളും എൽ.ഡി.എഫ് പ്രതിനിധികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP