Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുൽ ഗാന്ധിക്ക് പോലും കോടതിയിൽ മാപ്പുപറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്നു; വി.വി.പ്രകാശിന് ഇക്കാര്യം അറിയാത്തതല്ല; ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവെച്ച മലപ്പുറം ഡിസിസി പ്രസിഡന്റിനെ കോടതി കയറ്റുമെന്ന് ബിജെപി

രാഹുൽ ഗാന്ധിക്ക് പോലും കോടതിയിൽ മാപ്പുപറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്നു; വി.വി.പ്രകാശിന് ഇക്കാര്യം അറിയാത്തതല്ല; ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ കെട്ടിവെച്ച മലപ്പുറം ഡിസിസി പ്രസിഡന്റിനെ കോടതി കയറ്റുമെന്ന് ബിജെപി

ജംഷാദ് മലപ്പുറം

മലപ്പുറം: രാഹുൽ ഗാന്ധിക്കുപോലും കോടതിയിൽ മാപ്പു പറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്ന കാര്യം മലപ്പുറം ഡി.സി.സി.പ്രസിഡന്റ് വി.വി. പ്രകാശിനറിയാത്തതല്ലെന്നും, ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട്ടിവെച്ച മലപ്പുറം ഡി.സി.സി പ്രസിഡന്റിനെ കോടതി കയറ്റുമെന്ന് ബിജെപി.മഹാത്മാഗാന്ധിയെ വധിച്ചത് ആർ എസ്സ് എസ്സ് ഉം ബിജെപി.യുമാണെന്ന് പ്രസ്താവിച്ച മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശിനെ കോടതി കയറ്റി വിചാരണ ചെയ്യേണ്ടി വരുമെന്ന് ബിജെപി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി.ജയനീദാസാണ് പ്രഖ്യാപിച്ചത്.

ഗാന്ധി വധത്തിൽ ആർ.എസ്സ് എസ്സിന് പങ്കില്ലെന്ന് വിവിധ കോടതികൾ വിധിച്ച കാര്യമാണ്. വിവരക്കേട് വിളിച്ചു പറഞ്ഞ കോൺഗ്രസ്സ് നേതാവ് രാഹുലിന് പോലും കോടതിയിൽ മാപ്പു പറഞ്ഞ് ഓടി രക്ഷപ്പെടേണ്ടി വന്ന കാര്യം പ്രകാശിനറിയാത്തതല്ല.പിന്നെ മഹാത്മാഗാന്ധി സങ്കല്പ യാത്രയിൽ ദേശീയ പതാക ഉപയോഗിച്ചു എന്നതാണ് ബിജെപി.ക്കെതിരെ കുറ്റമായി കണ്ടത്.

രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷത്തിൽ ദേശീയ പതാക പിടിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. നാഷണൽ ഫ്ലാഗ് റൂൾസ് ആൻഡ് റെഗുലേഷൻസ് പഠിച്ചിട്ടാണ് ബിജെപി.ഇത് ചെയ്തിട്ടുള്ളത്. കോൺഗ്രസ്സുകാർക്ക് വെപ്രാളം സ്വാഭാവികമാണ്.
കോഴിക്കോട് വിമാനത്താവളത്തിന്റെ മുകളിലുയർത്തിയ ദേശീയപതാക പറിച്ചെടുത്ത് മുസ്ലിം ലീഗിന്റെ കൊടിനാട്ടിയ യു.ഡി.എഫ് നേതാവ് ബിജെപി.യെ ഉപദേശിക്കണ്ട. മഹാത്മാഗാന്ധിയേയും, ദേശീയപതാകയേയും സ്വന്തം രാഷ്ട്രീയ ലാഭത്തിനു മാത്രപയോഗിച്ച കോൺഗ്രസ്സ് മുക്ത ഭാരതം അനിവാര്യമായിരിക്കുന്നു. ദേശീയപതാകയോട് സാമ്യമുള്ള കോൺഗ്രസ്സിന്റെ ത്രിവർണ പതാക നിരോധിക്കേണ്ടത് അനിവാര്യമാണെന്നും ബിജെപി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി.ജയനീദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP