Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലസ്ഥാനത്തെ ബിജെപി ഹർത്താലിൽ അക്രമം; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറ്; അക്രമം പത്താംകല്ലിന് സമീപം; ഇന്നലെ സെക്രട്ടേറിയറ്റിൽ നടന്ന സംഘർഷത്തിൽ പ്രവർത്തകയ്ക്ക് പരിക്കേറ്റത് സ്വന്തം പ്രവർത്തകരുടെ ഏറ് കൊണ്ടെന്ന് സൂചന

തലസ്ഥാനത്തെ ബിജെപി ഹർത്താലിൽ അക്രമം; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറ്; അക്രമം പത്താംകല്ലിന് സമീപം; ഇന്നലെ സെക്രട്ടേറിയറ്റിൽ നടന്ന സംഘർഷത്തിൽ പ്രവർത്തകയ്ക്ക് പരിക്കേറ്റത് സ്വന്തം പ്രവർത്തകരുടെ ഏറ് കൊണ്ടെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ അക്രമം. നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തുനിന്നും വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിന് നേരെ നെയ്യാറ്റിൻകര പത്താം കല്ലിന് സമീപത്ത് വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസ്സിന്റെ മുൻ ഗ്ലാസ് തകർന്നു. ആർക്കും പരുക്കേറ്റിട്ടില്ല.

ശബരിമലയിൽ നിരോധനാജ്ഞ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇത് അവസാനിപ്പിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-യുവമോർച്ച പ്രവർത്തകർ ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

നാമജപ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കല്ലെറിഞ്ഞപ്പോൾ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു. മഹിളാ മോർച്ചയിലെ പ്രവർത്തകയ്ക്കാണ് ഇന്നലെ പരിക്കേറ്റത് . ഇതിനുപിന്നാലെയാണ് ബിജെപി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ പ്രവർത്തകരുടെ കല്ലേറിലാണ് പ്രവർത്തകയ്ക്ക് പരിക്കേറ്റതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

അതിനിടെ, ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നടത്തിയിരുന്ന നിരാഹാര സമരം സി.കെ.പത്മനാഭൻ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി.കെ.പത്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തത്. കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രാധാകൃഷ്ണൻ നിരാഹര സമരത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP