Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും; കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് ഇനി വരാൻ പോകുന്നത്; മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറും; കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് ഇനി വരാൻ പോകുന്നത്; മഞ്ചേശ്വരത്ത് താമര വിരിയുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പിണറായിക്കും ലീഗിനും ഒരവസരം നൽകിയാൽ മറ്റൊരു കശ്മീരായി മഞ്ചേശ്വരം മാറുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ബിജെപി മഞ്ചേശ്വരത്ത് ജയിക്കും. കമ്യൂണിസ്റ്റ് മുക്ത ഭാരതമാണ് ഇനി വരാൻ പോകുന്നതെന്നും കട്ടീൽ പറഞ്ഞു. രാജ്യമാകെ ജനങ്ങൾ ബിജെപിക്കൊപ്പം ചേരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ഘട്ടത്തിൽ മഞ്ചേശ്വരത്തും ബിജെപി കൊടി പാറിക്കണമെന്ന് നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് രാജഗോപാൽ ജയിച്ചത് പോലെയും കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയത് പോലെയും മഞ്ചേശ്വരത്ത് ബിജെപി ജയിക്കും.

അബ്ദുള്ളക്കുട്ടിയെ പോലെ ഇനിയും പലരും ബിജെപിയുടെ ഭാഗമാകും. കേരളത്തിൽ ആകെയുള്ളത് സിപിഎമ്മും ലീഗുമാണ്. ഇനി അതുണ്ടാകില്ല. അതിന്റെ തുടക്കമാണ് മഞ്ചേശ്വരത്ത് ഉണ്ടാകാൻ പോകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നളിൻ കുമാർ കട്ടീൽ ഉന്നയിച്ചത്. നിരന്തരമായി കേരളത്തിൽ കൊലപാതകങ്ങൾ നടക്കുന്നുവെന്നാരോപിച്ച അദ്ദേഹം പ്രളയ സഹായം നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും കുറ്റപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP