Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിൽ പ്രതികാരം തീർത്തത് അതിസമർത്ഥമായി; കരുതലോടെ പൊലീസ് കരുക്കൾ നീക്കയപ്പോൾ സ്മിതയും സംഘവും കുടുങ്ങി

ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിൽ പ്രതികാരം തീർത്തത് അതിസമർത്ഥമായി; കരുതലോടെ പൊലീസ് കരുക്കൾ നീക്കയപ്പോൾ സ്മിതയും സംഘവും കുടുങ്ങി

ആലപ്പുഴ : ബിജെപി നേതാവ് വേണുഗോപാലിനെ വധിക്കാനുള്ള കരുക്കൾ നീക്കിയ സ്മിതയേയും സംഘത്തിനേയും പൊലീസ് കുടുക്കിയത് അതി സമർത്ഥമായി. സ്മിതയുടേയും മറ്റ് സ്ത്രീകളുടേയും പങ്ക് വ്യക്തമായി അറിയാമായിരുന്നെങ്കിലും ഇവർക്കു സംശയം തോന്നാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കങ്ങൾ.

കെ.എസ്.ഇ.ബി ജീവനക്കാരൻ ചന്ദ്രലാലിനെ (എമ്മാച്ചൻ36) ക്വട്ടേഷൻ കൊടുത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാൽ. ഭർത്താവിനെ കൊന്നതിന്റെ പ്രതികാരം തീർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചശേഷമാണ് ചന്ദ്രലാലിന്റെ ഭാര്യ സ്മിത (28) ക്വട്ടേഷൻ സംഘത്തെ കൂട്ടുപിടിച്ച് വേണുഗോപാലിനെ കൊന്നത്. ഇവരുടെ ബന്ധുക്കളായ കലവൂർ ഐ.ടി.സി കോളനിയിൽ പുതുവൽ വെളിയിൽ ഷാജിയുടെ ഭാര്യ ഗിരിജ (42), മകൾ ഗ്രേഷ്മ (18), പുതുവൽ വെളിയിൽ രാജേന്ദ്രന്റെ ഭാര്യ രജനി (33) എന്നിവർ സ്മിതയ്‌ക്കൊപ്പം നിന്ന് കൊല നടപ്പാക്കി.

മൂന്നുലക്ഷം രൂപ അടുത്തിടെ സ്മിത അക്കൗണ്ടിൽ നിന്നു പിൻവലിച്ചതും പൊലീസ് കണ്ടുപിടിച്ചു. തുടർന്ന് എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് നാലംഗ പെൺ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഏഴു പ്രതികൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല നടന്ന ദിവസം പുലർച്ചെ അഞ്ചോടെ അക്രമിസംഘം രജനിയുടെ വീട്ടുപരിസരത്തെത്തി. സ്ത്രീകൾ മൂവരും ചേർന്ന് വേണുഗോപാലിന്റെ അയൽപക്കത്തെ പുരയിടത്തിലൂടെ നടന്ന് ഇയാളുടെ നീക്കങ്ങൾ അക്രമിസംഘത്തിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

2013 മാർച്ച് 20നായിരുന്നു ചന്ദ്രലാലിനെ വധിച്ചത്. വേണുഗോപാൽ കൊല്ലപ്പെട്ടത് ജനുവരി 28നും. വേണുഗോപാൽ വധക്കേസിൽ നേരിട്ടു പങ്കെടുത്ത പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തിൽ ഷാരോൺ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയിൽ കണ്ണൻ (മാട്ടക്കണ്ണൻ 24), മണ്ണഞ്ചേരി തറമൂട് കണിയാംവെയിൽ അസറുദ്ദീൻ (അസർ 19), ബിജെപി ആര്യാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണ്ണഞ്ചേരി നേതാജി വട്ടച്ചിറയിൽ ജയരാജ് (42), മാരാരിക്കുളം തെക്ക് തണൽവീട്ടിൽ ഗിരീഷ് (39) എന്നിവർ നേരത്തേ പിടിയിലായിരുന്നു.

മൂന്നു മാസത്തോളം നീണ്ട ആലോചനകൾക്കും ആസൂത്രണത്തിനുമൊടുവിലാണ് കൊലപാതകം നടത്തിയത്. വേണുഗോപാലിന്റെ അനുയായി ആയിരുന്നു ചന്ദ്രലാൽ. ഒടുവിൽ ചന്ദ്രലാലിന് 'സ്വന്തംകാലിൽ' നിൽക്കാമെന്ന ഘട്ടമായപ്പോൾ വേണുഗോപാലിനും ഭീഷണിയായി. ഒരിക്കൽ വേണുഗോപാലിന്റെ സഹോദരനെ ചന്ദ്രലാൽ കൈയേറ്റം ചെയ്തു. ഇതു ചോദ്യം ചെയ്യാനെത്തിയ വേണുഗോപാലിനും മർദ്ദനമേറ്റു. ഇത് ചന്ദ്രലാലും ഭാര്യയും നാട്ടിൽ പറഞ്ഞുനടന്നു. തനിക്കും കുടുംബത്തിനുമുള്ള ഭീഷണി വളർന്നപ്പോൾ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചന്ദ്രലാലിനെ വെട്ടിക്കൊല്ലുകയായിരുന്നു. രാവിലെ ജോലിക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു കൊലപാതകം. ചന്ദ്രലാലിന്റെ റൂട്ടിനെപ്പറ്റി വിവരം നൽകിയത് അയൽവാസിയായിരുന്ന പ്രേമലതയായിരുന്നു. ഈ കേസിൽ ഇവരും പ്രതിയാണ്.

ഇതിന് പ്രതികാരമായി സ്മിത കരുക്കൾ നീക്കി. പ്രേമലതയുടെ പേരിൽ അവരറിയാതെ എടുത്ത സിംകാർഡ് ഉപയോഗിച്ചാണ് ക്വട്ടേഷൻസംഘവുമായി സ്മിതയും സംഘവും ആശയവിനിമയം നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാൽ പൊലീസിനെ വഴിതെറ്റിക്കുക എന്നതായിരുന്നു ലക്ഷ്യം. കൊലപാതകത്തിനുമുമ്പ് ഒരിക്കൽപ്പോലും ക്വട്ടേഷൻ അംഗങ്ങളെ പ്രദേശത്തുകൊണ്ടുവന്നില്ല. വേണഗോപാലിന്റെ അയൽവാസികളായ രജനിയെയും ഗിരിജയെയും ഗ്രേഷ്മയെയും നിയോഗിച്ച് അയാളുടെ നീക്കങ്ങൾ മനസ്സിലാക്കി.

കൊല നടന്ന ദിവസം പുലർച്ചെ അഞ്ചോടെ അക്രമിസംഘം രജനിയുടെ വീട്ടുപരിസരത്തെത്തി. സ്ത്രീകൾ മൂവരും ചേർന്ന് വേണുഗോപാലിന്റെ അയൽപക്കത്തെ പുരയിടത്തിലൂടെ നടന്ന് ഇയാളുടെ നീക്കങ്ങൾ അക്രമിസംഘത്തിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 2013 മാർച്ച് 20നായിരുന്നു ചന്ദ്രലാലിനെ വധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP