Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീ പ്രവേശന വിഷയം; ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ബിജെപി പിന്തുണ; ഹർത്താൽ നാളെ രാവിലെ 6 മുതൽ രാത്രി 6 വരെ; അക്രമണ ഭീഷണിയുണ്ടെന്ന് വിലയിരുത്തൽ

ശബരിമല സ്ത്രീ പ്രവേശന വിഷയം; ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ബിജെപി പിന്തുണ; ഹർത്താൽ നാളെ രാവിലെ 6 മുതൽ  രാത്രി 6 വരെ; അക്രമണ ഭീഷണിയുണ്ടെന്ന് വിലയിരുത്തൽ

കൊച്ചി; ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തില്ലെന്ന സർക്കാർ നിലപാടിനെതിരെ നാളെ രാവിലെ 6 മുതൽ  രാത്രി 6 വരെ 12 മണിക്കൂർ ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന വ്യാപകമായ ഹർത്താലിന് ബിജെപി പിന്തുണ. ആദ്യം പിന്തുണ നൽകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ബിജെപി നിലപാട് മാറ്റുകയായിരുന്നു.

 എന്നാൽ, ഇതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ശബരിമല വിഷയത്തിൽ സർക്കാർ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ മനസിനൊപ്പം നിൽക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്.സർക്കാർ വിട്ടുവീഴ്ച ചെയ്യണം. വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം.

അതേസമയം ഇന്ന് നടന്ന പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമണമാണ് നടത്തിയത്. മാധ്യമ പ്രവർത്തകരെ അടക്കം ചേരി ആസൂത്രിതമായി അക്രമിക്കുന്ന സ്ഥിതി വിശേഷമുണ്ടായി വാഹനങ്ങളും മറ്റും തല്ലിതകർത്തു. പൊലീസുകാർക്കെതിരെ കല്ലെറും രൂക്ഷമായി. ഇതിനെ തുടർന്നാണ് പൊലീസിന് ലാത്തി വീശേണ്ടി വന്നത്. അതേ സമയം സന്നിധാനത്തും പമ്പയിലുമടക്കം 144 പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തീർത്ഥാടകർക്ക് ബാധകമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP