Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെൽവയലിന് നടുവിലൂടെ റോഡ് വെട്ടുമെന്ന് കൊടികുത്തി ഭീഷണി; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോൾ ചോരപ്പുഴ ഒഴുകുമെന്നും കൃഷിയിൽ നിന്ന് പിന്മാറണമെന്നും കർഷകന് സ്‌നേഹോപദേശം; ഇടുക്കി അഞ്ചിരിയിൽ പൊലീസ് ഇങ്ങനെ

നെൽവയലിന് നടുവിലൂടെ റോഡ് വെട്ടുമെന്ന് കൊടികുത്തി ഭീഷണി; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയപ്പോൾ ചോരപ്പുഴ ഒഴുകുമെന്നും കൃഷിയിൽ നിന്ന് പിന്മാറണമെന്നും കർഷകന് സ്‌നേഹോപദേശം; ഇടുക്കി അഞ്ചിരിയിൽ പൊലീസ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി : നെൽവയലിന് നടുവിലൂടെ റോഡ് വെട്ടുമെന്ന് ഭീഷണിയുമായി പ്രാദേശിക ബിജെപി നേതൃത്വം രംഗത്തെത്തിയെന്ന് ആക്ഷേപം. അഞ്ചിരി മേത്തിരേട്ട് സാജുവിന്റെ നെൽവയലിന് നടുവിലൂടെ റോഡ് വെട്ടണമെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. കോടതിയിൽ നിന്നും സാജുവിന് അനുകൂലമായി വിധി വന്നപ്പോൾ നെൽവയലിൽ ബിജെപി കൊടി കുത്തി ഭീഷണി ഉയർത്തി. ഭീഷണിക്ക് വഴങ്ങാതെ സാജു നെൽവയലിൽ അടുത്ത കൃഷി ഇറക്കാനുള്ള ജോലികൾ ചെയ്തു.

ഇതേ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സാജുവിനെ വിളിച്ച് ഇവിടെ രക്തപ്പുഴ ചീന്തുമെന്നും കൃഷിയിറക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു.ഇതേ തുടർന്ന് കർഷകദ്രോഹത്തിന് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുകയാണ്.

കരം കെട്ടുന്ന ഭൂമിയിൽ പാർട്ടി കോടി കുത്തിയവർക്കെതിരെ കേസ് എടുക്കാൻ നിയമം ഉള്ളപ്പോഴാണ് പൊലീസ് വിചിത്ര നിലപാട് സ്വീകരിച്ചത് .കർ്ഷകന് സംരക്ഷണം നൽകേണ്ടതിനു പകരം ഭൂമിയിൽ അതിക്രമിച്ചു കടന്നു കോടി നാട്ടിയവർക്കു സംരക്ഷണം നൽകി എന്നാണ് പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP