Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂണിഫോമും മാസ്കും വെക്കാതെ വന്ന താമരയണ്ണനെ തടഞ്ഞത് കരുനാ​ഗപ്പള്ളി പൊലീസ്; 20 വർഷമായി ഓട്ടോ ഓടിച്ചിട്ടും ലൈസൻസുമില്ല; ലോക് ഡൗൺ കാലത്ത് ബിജെപി പ്രവർത്തകൻ യശോധരൻ പിടിയിലായത് ഇങ്ങനെ

യൂണിഫോമും മാസ്കും വെക്കാതെ വന്ന താമരയണ്ണനെ തടഞ്ഞത് കരുനാ​ഗപ്പള്ളി പൊലീസ്; 20 വർഷമായി ഓട്ടോ ഓടിച്ചിട്ടും ലൈസൻസുമില്ല; ലോക് ഡൗൺ കാലത്ത് ബിജെപി പ്രവർത്തകൻ യശോധരൻ പിടിയിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: കടുത്ത മോദി ആരാധകനായ താമരയണ്ണൻ 20 വർഷം ഓട്ടോ ഓടിച്ചത് ലൈസൻസില്ലാതെ. ഒടുവിൽ പൊലീസിന്റെ പിടിയിലായത് മാസ്കും യൂണിഫോമും ധരിക്കാതെ വണ്ടി ഓടിച്ചതിനും. താമരയണ്ണൻ എന്നറിയപ്പെടുന്ന ശൂരനാട് കരോട്ടയ്യത്ത് യശോധരനാണ് കരുനാഗപ്പള്ളിയിൽ പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായത്. ബിജെപി പ്രവർത്തകനായ യശോധരൻ കഴിഞ്ഞ 20 വർഷമായി ഓട്ടോ ഡ്രൈവറാണ്.

താമരയണ്ണൻ എന്നാണ് യശോധരന്റെ ഓട്ടോയുടെ പേര്. അതുകൊണ്ട് തന്നെ താമരയണ്ണൻ എന്നാണ് യശോധരൻ അറിയപ്പെടുന്നത്. ബിജെപിയുടെ സജീവ പ്രവർത്തകനാണ് യശോധരൻ. ബിജെപിയുടെ മിക്ക പരിപാടിയിലും ഓട്ടോയുമായി പങ്കെടുക്കും. കടുത്ത മോദി ആരാധകനുമാണ്. ഓട്ടോയിൽ മോദിജി എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ ചിത്രങ്ങളാണ് ഓട്ടോയിൽ നിറയെ.

കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംങ്ഷനിൽ മാസ്‌കും യൂണിഫോമും ധരിക്കാതെ എത്തിയ ഇയാളെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ലൈസൻസ് ഹാജരാക്കാൻ പറഞ്ഞപ്പോഴാണ് ലൈസൻസ് ഇല്ലെന്ന് അറിയുന്നത്. കഴിഞ്ഞ 20 വർഷമായി ലൈസൻസില്ലാതെയാണ് ഇയാൾ വാഹനം ഓടിച്ചത്. കൺട്രോൾ റൂം എസ്‌ഐ പ്രസന്നന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP