Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രവാദത്തിനിടെ കൊലപാതകം: പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ

മന്ത്രവാദത്തിനിടെ കൊലപാതകം: പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ വടശേരിക്കരയിൽ മന്ത്രവാദത്തിനിടെ മർദ്ദനമേറ്റ് കോളജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ ഉഷാകുമാരി അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ പേരിൽ പെൺകുട്ടിയുടെ കൊലപാതകം നടന്ന ദിവസം ഉഷാകുമാരി വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

മന്ത്രവാദം നടന്ന മുറി ഉഷാകുമാരി കഴുകി വൃത്തിയാക്കിയതായും പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒളിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇതേതുടർന്നാണ് അറസ്റ്റ്. ഉഷാകുമാരിയെ ചോദ്യം ചെയ്തുവരുന്നു. റാന്നി കുമ്പളത്താമൺ കലശക്കുഴി സുകു എന്നു വിളിക്കുന്ന പ്രസന്നകുമാറിന്റെ മകൾ ആതിര (18) ആണ് മന്ത്രവാദത്തിനിടെ മരിച്ചത്. ഈ മാസം പതിനൊന്നിനായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസ് സെക്രട്ടറിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP