Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയരത്തിൽ ചാടിക്കളിക്കുന്ന ബ്ലാക്ക് മാൻ വലയിൽ വീഴുന്നില്ല; ആലപ്പുഴയിൽ അജ്ഞാത മനുഷ്യനെ ചൊല്ലി ആശങ്ക; കഥകൾ സോഷ്യൽ മീഡിയയിലും ഹിറ്റ്

ഉയരത്തിൽ ചാടിക്കളിക്കുന്ന ബ്ലാക്ക് മാൻ വലയിൽ വീഴുന്നില്ല; ആലപ്പുഴയിൽ അജ്ഞാത മനുഷ്യനെ ചൊല്ലി ആശങ്ക; കഥകൾ സോഷ്യൽ മീഡിയയിലും ഹിറ്റ്

ആലപ്പുഴ : ബ്ലാക്ക് മാന് പിന്നിൽ ആരാണ്. ആലപ്പുഴയിൽ പൊലീസും നാട്ടുകാരും ബ്ലാക്ക് മാനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെയിൽ ബ്ലാക്ക്മാൻ കഥകൾ സോഷ്യൽ മീഡയയിലും വൈറലാകുന്നു.

ആലപ്പുഴ ജില്ലയിലെ പല ഗ്രാമങ്ങളും ബ്‌ളാക്മാൻ എന്ന അജ്ഞാതന്റെ ആക്രമണം പേടിച്ച് കഴിയാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കാട്ടുതീ പോലെ പ്രചരിച്ച ബ്‌ളാക്മാൻ കഥകൾ സോഷ്യൽ മീഡിയയിലും ഹിറ്റാണ്. പത്തനംതിട്ടയിൽ നിന്നാണ് ബ്ലാക്ക് മാൻ ആലപ്പുഴയിലെത്തുന്നത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭീതി പരത്തിയ കറുത്ത നിറമുള്ള മുഖം കറുത്ത തുണികൊണ്ടു മൂടിയ നിൽക്കുന്നിടത്തു നിന്നും നല്ല ഉയരത്തിൽ ചാടാൻ കഴിയുന്ന ബഌക്ക്മാൻ തന്നെയാണ് ആലപ്പുഴയിലും കഥകളിൽ നിറയുന്നത്.

അമാനുഷികമായ കഴിവ് പ്രകടിപ്പിക്കുന്ന കറുത്ത മനുഷ്യനെ രാത്രിയിൽ പലരും കണ്ടു. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകൾക്ക് മുന്നിലാണ് ഇയാൾ പ്രത്യക്ഷപ്പെടുന്നത്. മതിലു ചാടിക്കടന്ന് എത്തുന്ന രൂപം ചിലപ്പോൾ ജനാലയിലൂടെ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കും. വീട്ടുകാർ ബഹളം വച്ചാൽ ഉടൻ ഇരുളിൽ മറയും. സൂക്ഷിച്ചുനോക്കിയാൽ ഉയർന്ന മതിലുകൾ ചാടി ഓടുന്ന രൂപത്തെ കാണാം. പത്തനംതിട്ടിയിൽ ബ്ലാക്ക് മാനെതിരെ പൊലീസ് സജീവമായി. മോഷണമാണ് ബ്ലാക്ക് മാന്റെ മനസ്സിലുള്ളതെന്നും തെളിഞ്ഞു. ബ്ലാക്ക് മാനെ കിട്ടിയില്ലെങ്കിലും രാത്രികാല പെട്രോളിങ്ങിൽ വേണ്ടുവോളം കള്ളൻാമരെ കുടുക്കി. ഇതോടെ ബ്ലാക്ക് മാൻ ആലപ്പുഴയിലെത്തി.

ഓഫീസുകളും സ്‌കൂളുകളിലും എല്ലായിടത്തും ബ്ലാക്ക് മാനാണ് ചർച്ച. പൊലീസും നാട്ടുകാരും ഉറക്കമൊഴിഞ്ഞ് കാവൽ നിന്നിട്ടും ബ്ലാക്മാനെ പിടികൂടാനാകുന്നില്ല. പൊലീസും ആളുകളും ഉള്ളിടത്ത് ബ്ലാക്ക് മാൻ വരില്ല. അതിനിടെ അജ്ഞാതനായ ആക്രമണകാരിയെക്കുറിച്ചുള്ള ഭീതി ഗ്രാമങ്ങളെ 'മാസ് ഹിസ്റ്റീരിയ 'എന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന നിരീക്ഷണവും ഉണ്ട്. ബ്‌ളാക്മാൻ കഥകൾ സജീവമായതോടെ ക്രിമിനലുകൾക്കും സാമൂഹ്യവിരുദ്ധർക്കും എന്തും ചെയ്യാനുള്ള അവസരം ലഭിച്ചു എന്നതാണ് വാസ്തവം.

ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ആളുകൾക്ക് ഭയമായി. ഇതോടെ കഞ്ചാവ് കച്ചവടക്കാർക്കും വ്യാജവാറ്റുകാർക്കും കൊളുമായി. ബ്‌ളാക്മാനെ പേടിച്ച് ആളുകൾ പുറത്തിറങ്ങാതായതോടെ മോഷ്ടാക്കളും ആലപ്പുഴയിൽ സജീവം. ചില സ്ഥലങ്ങളിൽ ബ്ലാക്മാൻ വേട്ട വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും തീർക്കാനുള്ള അവസരമായി. ജനക്കൂട്ടം ബ്ലാക്ക് മാനെന്ന് പറഞ്ഞ് നിരപരാധികളെ വളഞ്ഞിട്ട് തല്ലി.

എന്നാൽ ഊഹാപോഹങ്ങളുടെ പേരിൽ പ്രചരിക്കപ്പെട്ട കഥാപാത്രമാണ് ബ്‌ളാക്മാൻ എന്നാണ് മനോരോഗവിദഗ്ധരുടെ അഭിപ്രായം. മറ്റുള്ളവരുടെ ഭയം കണ്ട് ആസ്വദിക്കുന്ന മനോവൈകല്യമുള്ളവരാകാം ഇതിന് പിന്നിൽ. ഈ കഥകൾ കേട്ട് പേടിച്ചിരിക്കുന്നവരും കഥ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാവുന്നു. സ്വന്തം ഭയം ലഘൂകരിക്കാനാണ് പലരും ബ്ലാക്മാനെക്കുറിച്ച് മറ്റൊരാളിനോട് പറയുന്നത്. ശത്രുവിനെ നേരിടാൻ ഞാനൊറ്റയ്ക്കല്ല എന്ന വിചാരമാണ് ഇവരുടെ ഭയം കുറയ്ക്കുന്നത്. പൊലീസ് നൽകുന്ന ധൈര്യം പോലും ഫോബിയ ഉള്ളവരുടെ ഭയം ലഘൂകരിക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ഇതേ കുറിച്ചുള്ള പലതരം കഥകളാണ് ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയാ സൈറ്റുകളിൽ സജീവമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP