Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്ലീലം പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുമുള്ള ബ്ലാക്‌മെയിൽ തടയാൻ ലക്ഷ്യമിട്ടുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി; ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും

അശ്ലീലം പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചുമുള്ള ബ്ലാക്‌മെയിൽ തടയാൻ ലക്ഷ്യമിട്ടുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി; ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും

തിരുവനന്തപുരം: അശ്ലീല കാര്യങ്ങൾ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് കർശനമായി തടയാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉൾപ്പെടുത്താനുള്ള ഭേദഗതിയാണ് കരട് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും. അശ്ലീല ഉള്ളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയാൻ ഐപിസിയിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യ ഹരജി പരിഗണിച്ച് 2009 ആഗസ്തിൽ കേരള ഹൈക്കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തമിഴ്‌നാടും ഒഡീഷയും ഇത്തരത്തിലുള്ള നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാൻ ഐപിസിയിൽ നിലവിൽ വ്യവസ്ഥകളുണ്ട്. എന്നാൽ ബ്ലാക്ക് മെയിലിങ്ങിന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ നിലവിലുള്ള വ്യവസ്ഥകൾ പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ നിയമഭേദഗതി.

മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അശീല കാര്യങ്ങൾ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് കർശനമായി തടയുന്നതിന് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് കരട് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും.

അശ്ളീല ഉള്ളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയുന്നതിന് ഐപിസിയിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹരജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തിൽ കേരള ഹൈക്കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തമിഴ്‌നാടും ഒഡിഷയും ഇത്തരത്തിലുള്ള നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അശ്ളീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാൻ ഐപിസിയിൽ നിലവിൽ വ്യവസ്ഥകളുണ്ട്. എന്നാൽ ബ്ലാക്ക്മെയിലിങ്ങിനു ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ നിലവിലുള്ള വ്യവസ്ഥകൾ പര്യാപ്തമല്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP