Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടീശ്വരനായ മോഷ്ടാവിനെ സിസിടിവി ക്യാമറ കുടുക്കി; പള്ളിയിൽ പ്രാർത്ഥിച്ചുനിന്ന കുട്ടിയുടെ സ്വർണമാല പൊട്ടിച്ച ബ്ലേഡുകാരൻ പിടിയിൽ

കോടീശ്വരനായ മോഷ്ടാവിനെ സിസിടിവി ക്യാമറ കുടുക്കി; പള്ളിയിൽ പ്രാർത്ഥിച്ചുനിന്ന കുട്ടിയുടെ സ്വർണമാല പൊട്ടിച്ച ബ്ലേഡുകാരൻ പിടിയിൽ

കൂത്താട്ടുകുളം: പള്ളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചുനിന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ച ബ്ലേഡുകാരൻ പിടിയിൽ. കൂത്താട്ടുകുളം മാരുതി ജംഗ്ഷൻ കുപ്പിപ്പാലയ്ക്കൽ ലാൽ ടി ജേക്കബ് എന്ന ലാലപ്പനാ(44)ണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കൂത്താട്ടുകുളം ടൗൺ യൂദാശ്ലീഹ പള്ളിയിലാണ് സംഭവം. പള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുകയായിരുന്ന കുട്ടിയുടെ മാല ലാലപ്പൻ പൊട്ടിച്ചു. കാര്യം കുട്ടി അറിഞ്ഞതോടെ മാല നിലത്തിട്ട് മുങ്ങി. പൊട്ടിയ മാലയുമായി വീട്ടിലെത്തിയ കുട്ടി, പിന്നിൽ നിന്ന ചേട്ടനാണ് പൊട്ടിച്ചതെന്ന് രക്ഷിതാക്കളോട് പറഞ്ഞു.

തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആളെ മനസിലാകുകയായിരുന്നു. കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം ലാലപ്പനെ അന്വേഷിച്ചിറങ്ങി.

വൈകുന്നേരം ഇടയാർ ജംഗ്ഷനിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ലാലപ്പൻ ഓട്ടോറിക്ഷയുമായി പിടിയിലാവുകയായിരുന്നു.

കൂത്താട്ടുകുളം ടൗണിലെ പ്രധാന ബ്ലേഡ് ഇടപാടുകാരനാണ് ലാലപ്പൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പലിശയ്ക്ക് നൽകിയ വകയിൽ 12 ലക്ഷം രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ഓപ്പറേഷൻ കുബേര തുടങ്ങിയ ശേഷം പലിശ പോലും പലരും നൽകുന്നില്ലെന്നാണ് ഇയാൾ പറയുന്നത്.

കൂത്താട്ടുകുളം ടൗണിൽ വീടും പുരയിടവും കടമുറികളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ലാലപ്പനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP