Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഗ്നചിത്രം കാട്ടി ബ്ലേഡ് പലിശക്കാരൻ വീട്ടമ്മയെ പീഡിപ്പിച്ചു; മാവോയിസ്റ്റുകൾ ജനകീയ വിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച കുഞ്ഞോത്തെ പലിശക്കാരനെതിരെ കാപ്പ ചുമത്തും

നഗ്നചിത്രം കാട്ടി ബ്ലേഡ് പലിശക്കാരൻ വീട്ടമ്മയെ പീഡിപ്പിച്ചു; മാവോയിസ്റ്റുകൾ ജനകീയ വിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച കുഞ്ഞോത്തെ പലിശക്കാരനെതിരെ കാപ്പ ചുമത്തും

വയനാട്: മാവോയിസ്റ്റുകൾ ജനകീയ വിചാരണ നടത്തുമെന്നു പ്രഖ്യാപിച്ച ബ്ലേഡ് പലിശക്കാരൻ നഗ്നചിത്രങ്ങളുപയോഗിച്ചു വീട്ടമ്മയെ പീഡിപ്പിച്ചു. തന്റെയും മക്കളുടെയും ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഇയാൾ ഭീഷണി തുടരുന്നുവെന്നും വീട്ടമ്മ പരാതിപ്പെടുന്നു.

വയനാട് കുഞ്ഞോത്തെ ബ്ലേഡ് പലിശക്കാരനെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. നൂറ്റിയമ്പതോളം പേരാണ് ഇയാൾക്കെതിരെ ആഭ്യന്തര മന്ത്രിക്കു പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നടപടി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടും ഇയാളുടെ ശല്യം അവസാനിച്ചിട്ടില്ലെന്നു പരാതിയുണ്ട്. പണം പലിശയ്ക്കു നൽകി ആദിവാസികളെ ചൂഷണം ചെയ്യുന്നതിന്റെ പേരിൽ മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടയാളാണ് കുഞ്ഞോത്തെ ബ്ലേഡ് പലിശക്കാരൻ. ഇയാൾക്കെതിരെയാണ് പീഡനത്തിനിരയായ വീട്ടമ്മ പരാതി നൽകിയത്. ബലം പ്രയോഗിച്ചെടുത്ത ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഇതിനിടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളുടെയും ചിത്രം പുറത്തു വിടുമെന്ന് ഭീഷണി തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ട് വയനാട് എസ്‌പിക്ക് പരാതി നൽകിയത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നു മക്കളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥവരെയായി.

പുരുഷന്മാരില്ലാത്ത വീടുകളിൽ കയറി നിരവധി പേരെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതായി നാട്ടുകാർ ആഭ്യന്തരമന്ത്രിയടക്കമുള്ളവർക്ക് നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ കുബേര പ്രകാരം 3 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വീട്ടമ്മയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ ഐടി ആക്റ്റ് പ്രകാരവും, ബലാത്സംഗക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP