Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം പട്ടത്ത് ഏവിയേഷൻ അക്കാഡമിയിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറിച്ചത് സർവ്വീസ് ചെയ്തു കൊണ്ടിരുന്ന എസി; സ്‌ഫോടനം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്രാങ്ക്ഫിൻ അക്കാഡമിയിൽ

തിരുവനന്തപുരം പട്ടത്ത് ഏവിയേഷൻ അക്കാഡമിയിൽ പൊട്ടിത്തെറി; ഒരാൾക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറിച്ചത് സർവ്വീസ് ചെയ്തു കൊണ്ടിരുന്ന എസി; സ്‌ഫോടനം  കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്രാങ്ക്ഫിൻ അക്കാഡമിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനന്തരപുരം പട്ടത്ത് ഏവിയേഷൻ അക്കാഡമയിൽ പൊട്ടിത്തെറി. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്രാങ്ക്ഫിൻ ഏവിയേഷൻ അക്കാഡമിയിലാണ് പൊട്ടിത്തെറി നടന്നത്. ഒരാൾക്ക് പരിക്കേറ്റു. സർവ്വീസ് ചെയ്തുകൊണ്ടിരുന്ന എസിയാണ് പൊട്ടിത്തെറച്ചതെന്നാണ് വിവരം.

വെഞ്ഞാറമൂട് സ്വദേശിയായ അഭിജിത്ത്(21) എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാൾ എസി നന്നാക്കാൻ എത്തിയതെന്നാണ് വിവരം.നാലുമണിയോടെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോനം നടന്നത്. സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമടക്കം നിരവധി പേർ എത്തിയിട്ടുണ്ട്. ക്ലാസ് നടക്കുമ്പോഴായിരുന്നു പൊട്ടിത്തെറിയെന്നാണ് വിവരം. കുട്ടികൾക്ക് ആർക്കെങ്കിലും പരിക്ക് പറ്റിയോ എന്നുള്ള വിവരം വ്യക്തമല്ല.   

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP