Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാപ്രവർത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നവോദ്ധാനം; പരാതി ഏരിയാ കമ്മിറ്റിയിലെത്തിയപ്പോൾ പ്രവർത്തകനോട് 'കടക്ക് പുറത്ത്' പറഞ്ഞ് പാർട്ടി നേതൃത്വം; ആറുമാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത് പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി സുരേഷ് ബാബുവിന്

വനിതാപ്രവർത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നവോദ്ധാനം; പരാതി ഏരിയാ കമ്മിറ്റിയിലെത്തിയപ്പോൾ പ്രവർത്തകനോട് 'കടക്ക് പുറത്ത്' പറഞ്ഞ് പാർട്ടി നേതൃത്വം; ആറുമാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത് പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി സുരേഷ് ബാബുവിന്

മറുനാടൻ മലയാളി ബ്യൂറോ

പയ്യോളി: വനിതാ പ്രവർത്തകയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ നവോദ്ധാനം. വനിതാ പ്രവർത്തക പരാതിയുമായി എത്തിയപ്പോൾ ഏരിയാ ക്മ്മിറ്റിയിൽ നിന്ന് കടക്ക് പുറത്ത്! പയ്യോളി ഏരിയാ കമ്മിറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് അച്ചടക്ക ംലഘനത്തിന്റെ ഭാഗമായി പാർട്ടി സസ്‌പെന്റ് ചെയ്തത്. പാർട്ടി അംഗത്വത്തിൽനിന്നും ഏരിയാ കമ്മിറ്റിയിൽനിന്നും ആറുമാസത്തേക്കാണ് സസ്പെൻഷൻ. വനിതാപ്രവർത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ച സംഭവം നേരത്തെ വിവാദമായിരുന്നു.

എന്നാൽ, ഏരിയ കമ്മിറ്റിയിലേക്ക് പ്രവർത്തക നേരിട്ട് പരാതി നൽകിയതോടെയാണ് പാർട്ടി നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമായത്. സംഭവം പുറത്തായതോടെ അന്വേഷണത്തിനായി രണ്ടംഗസമിതിയെയും പാർട്ടി നിയോഗിച്ചു. കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള റിപോർട്ട് കമ്മിറ്റിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP