Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; വൈക്കം - എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതു കൊണ്ട് സർവീസില്ല; ബോട്ട് യാത്രയ്ക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധം

അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും; വൈക്കം - എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതു കൊണ്ട് സർവീസില്ല; ബോട്ട് യാത്രയ്ക്കും മാസ്‌കും സാനിറ്റൈസറും നിർബന്ധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ നാളെ മുതൽ പുനഃരാരംഭിക്കും. സംസ്ഥാനത്ത് ബസ് സർവ്വീസുകൾ പുനരാരംഭിച്ചതിനു സമാനമായി അന്തർ ജില്ലാ ബോട്ട് സർവ്വീസുകൾ 04.06.2020 മുതൽ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാതഗ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വർദ്ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും 5 റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിൽ ഓടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് അത് ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. ആകെ 11 ബോട്ടുകൾ രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് അന്തർ ജില്ലാ സർവ്വീസുകൾ നടത്തുന്നതാണ്. ബാക്കി 42 ബോട്ടുകൾ ജില്ലയ്ക്ക് അകത്തു തന്നെ സർവ്വീസ് നടത്തുന്നതാണ്. ലോക്ഡൗണിന് മുൻപ് ആകെ 748 സർവ്വീസുകളാണ് നടത്തികൊണ്ടിരുന്നത്. എന്നാൽ യാത്രാസമയം രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ആക്കി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ സർവ്വീസുകളിൽ നേരത്തെ നടത്തിയിരുന്ന സർവ്വീസുകളെക്കാൾ കുറവ് വരുന്നതാണ്.

അന്തർ ജില്ലാ സർവ്വീസുകളായി വൈക്കത്തു നിന്നും 4, മുഹമ്മ-കുമരകം-3, കോട്ടയം-ആലപ്പുഴ-3, കണ്ണൂർ-കാസർകോഡ്- 1 എന്നിങ്ങനെ ബോട്ടുകൾ സർവ്വീസ് നടത്തുന്നതാണ്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ട് സ്പോട്ടുകൾ, കണ്ടെയ്ന്മെന്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാൻ അനുവദിക്കുന്നതല്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP