Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോർട്ട്‌കൊച്ചി കായലിൽ സർവ്വീസ് ചാലിന് കുറുകെ വന്ന ബോട്ടിൽ ജങ്കാർ ഇടിച്ചു: ഇടിയുടെ ആഘാതത്തിൽ ബോട്ടിനും ജങ്കാറിനും കേടുപാട്; ബോട്ടിലുണ്ടായിരുന്നത് മുപ്പതോളം സഞ്ചാരികൾ; യാത്രക്കാരെ സുരക്ഷിതമായി കരക്കെത്തിച്ച് അധികൃതർ; അപകടം ഒഴിവായത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷികൾ

ഫോർട്ട്‌കൊച്ചി കായലിൽ സർവ്വീസ് ചാലിന് കുറുകെ വന്ന ബോട്ടിൽ ജങ്കാർ ഇടിച്ചു: ഇടിയുടെ ആഘാതത്തിൽ ബോട്ടിനും ജങ്കാറിനും കേടുപാട്; ബോട്ടിലുണ്ടായിരുന്നത് മുപ്പതോളം സഞ്ചാരികൾ; യാത്രക്കാരെ സുരക്ഷിതമായി കരക്കെത്തിച്ച് അധികൃതർ; അപകടം ഒഴിവായത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

ഫോർട്ടുകൊച്ചി - വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ചു. വെളിയാഴ്‌ച്ച ഉച്ചക്ക് മുന്ന് മണിയോടെയാണ് സംഭവം. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും ജങ്കാർ പുറപ്പെടുന്ന കാഴ്ച വിദേശികൾ അടക്കമുള്ള സഞ്ചാരികൾക്ക് കാണുന്നതിനും, ചിത്രം പകർത്തുന്നതിന്നും വേണ്ടി ജങ്കാറിനു സമീപം നിറുത്തിയിട്ടിരിക്കുകയായിരുന്നു ബോട്ട്. ബോട്ട് സമീപത്ത് നിറുത്തിയിട്ടിരിക്കുന്നത് ജങ്കാർ ഡ്രൈവർ കണ്ടില്ല. ജെട്ടിയിൽ നിന്നും ജങ്കാർ എടുക്കവെ ബോട്ടിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബോട്ടിന്റെ നടുഭാഗത്തെ പലകകൾ പൊളിഞ്ഞു. യാത്രക്കാർ ബോട്ടിന്റെ മുകൾതട്ടിൽ ഫോട്ടോയെടുക്കുകയായിരുന്നതിനാൽ ഇടിച്ച ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു.

ഇരുപത്തിയെട്ട് പേർ ബോട്ടിലുണ്ടായിരുന്നതായി വിവരം. ജങ്കാറും ബോട്ടും ജെട്ടിയിൽനിന്ന് പുറപ്പെട്ട് അധികദൂരം പിന്നിടുന്നതിനു മുൻപാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബോട്ടിനും ജങ്കാറിനും കേടുപാടുണ്ടായതായി വിവരം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആളപായമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP